സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല്, പുല്ല് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സസ്യമാണ്. ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുല്‍ത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കേരളത്തില്‍ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ ഇഞ്ചിപ്പുല്ല് ചേര്‍ക്കാറുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഓടക്കാലിയില്‍ ഒരു പുല്‍തൈല ഗവേഷണ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു..
ഇഞ്ചിപ്പുല്ല് എന്ന സസ്യത്തില്‍ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുല്‍ത്തൈലം. കീടനാശിനിയായും പുല്‍ത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങള്‍ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുല്‍ത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളില്‍ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. പുല്‍ത്തൈലം ഉപയോഗിച്ച് ചായ തുടങ്ങിയ പാനീയങ്ങളുടെ രുചി വര്‍ധിപ്പാക്കാറുണ്ട്. തേനീച്ചവളര്‍ത്തലിലും പുല്‍ത്തൈലം ഉപയോഗിക്കുന്നു...
കൊതുകിനെ അകറ്റാന്‍ ഇഞ്ചിപ്പുല്ല് വളരെ ഫലപ്രദമാണ്. ഇളം വയലറ്റ് പൂക്കളോട് കൂടിയ ഈ ചെടികള്‍ 2 മീറ്റര്‍ വരെ വളരും. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി, സുഗന്ധദ്രവ്യം, റാന്തല്‍, വിവിധ ഔഷധ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല് നല്ലതാണ്.
കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചിപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഫംഗസുകളെനശിപ്പിക്കാനുള്ള കഴിവും ഇഞ്ചിപ്പുല്ലിനുണ്ട് ഇഞ്ചിപ്പുല്ല് എണ്ണ ചര്‍മ്മത്തിന് ദോഷകരമല്ല, ഏറെ നേരം ഇത് ഉപയോഗിക്കാവുന്നതാണ്. പൊതുവില്‍ ദോഷവശങ്ങള്‍ കുറഞ്ഞ സസ്യമാണിത്.