ഭൂമിയുടെ ലഭ്യതക്കുറവും പൊള്ളുന്ന വിലയും പലരെയും ഫ്‌ളാറ്റിന്റെ ഔന്നത്യങ്ങളിലത്തെിക്കുകയാണ്. ഇനി പൊന്‍വില കൊടുത്ത് ഇഷ്ടമുള്ളിത്ത് സ്ഥലം വാങ്ങിയാല്‍ തന്നെ മനസ്സിനിണങ്ങിയ ഒരു വീട് വെക്കാനുള്ള ചെലവും അധ്വാനവും മറ്റ് തലവേദനകളും ആലോചിക്കുമ്പോള്‍ റെഡിമേഡ് ഭവനങ്ങളാണ് എന്തുകൊണ്ടും ഭേദം എന്നുതോന്നിപ്പോകും. ആവശ്യക്കാരന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിവിധ രീതികളില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബില്‍ഡര്‍മാര്‍ ഇന്ന് മത്സരിക്കുകയാണ്. അധികം ആര്‍ഭാടമില്ലാത്തന്മ എന്നാല്‍, അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഇക്കോണമി വിഭാഗം, ഹെല്‍ത്ത് ക്‌ളബ്, ജിംനേഷ്യം, പാര്‍ക്ക് മുതലായ സൗകര്യങ്ങള്‍ കൂടിയുള്ള ലക്ഷ്വറി വിഭാഗം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍കുളം എന്നിവയടക്കമുള്ള സൂപ്പര്‍ ലക്ഷ്വറി എന്നിങ്ങനെ പലതരം ഫ്‌ളാറ്റുകള്‍ ഇന്ന് ലഭ്യമാണ്.
നല്ല ശ്രദ്ധ ഫ്‌ളാറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ആവശ്യമാണ്. ചതിക്കുഴികള്‍ എല്ലായിടത്തുമുണ്ട്. അതുകൊണ്ടു തന്നെ, വിവിധ വശങ്ങള്‍ വിശകലനം ചെയ്ത് നമ്മുടെ സൗകര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്തുള്ള ഫ്‌ളാറ്റ് തന്നെ വേണം തെരഞ്ഞെടുക്കാന്‍. എല്ലാംകൊണ്ടും എളുപ്പം ഒരു ഫ്‌ളാറ്റ് വാങ്ങലാണെന്ന് പറഞ്ഞ് പരസ്യങ്ങളുടെ വലയില്‍പെട്ടു മാത്രം വാങ്ങാനൊരുങ്ങരുത്.
ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലത്തെന്മ സാമൂഹികാന്തരീക്ഷം, ശല്യമായിത്തീരാവുന്ന സമീപത്തെന്മ സ്ഥാപനങ്ങള്‍, ചെറിയ ഫാക്ടറികള്‍, ഫ്‌ളാറ്റിലേക്കുള്ള റോഡുകള്‍ തുടങ്ങി എല്ലാറ്റിനെകുറിച്ചും ചിന്തിക്കണം. കാറ്റ്, വെളിച്ചം, ശുദ്ധജലം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം.
ഫ്‌ളാറ്റിന്റെ നിര്‍മാണത്തില്‍ എന്തെങ്കിലും പിഴവുണ്ടോ എന്നും നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ നിലവാരമുള്ളവയാണോ എന്നും പരിശോധിക്കാന്‍ വിദഗ്ധരുടെ സഹായം തേടുന്നത് ഗുണം ചെയ്യും. ഇതിനായി ഒരു എന്‍ജിനീയറെയോ ആര്‍കിടെക്ടിനെയോ ചുരുങ്ങിയപക്ഷം ഒരു ഫ്‌ളാറ്റ് വാങ്ങിയ ആളിനെയെങ്കിലും കൂടെ കൂട്ടാം.
നമ്മുടെ ജീവിതരീതിക്ക് അനുസൃതമായ മുറികളും സൗകര്യങ്ങളും ഉണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതിനും വേണമെങ്കില്‍ ആര്‍കിടെക്ടിന്റെ സഹായം തേടാം.
ഫ്‌ളാറ്റുകളില്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാസംതോറും നിശ്ചിതസംഖ്യ വെള്ളം, വൈദ്യുതി, സെക്യൂരിറ്റി, മെയ്ന്റനന്‍സ് ചാര്‍ജുകള്‍ക്കായി അടക്കേണ്ടതുണ്ട്. സാധാരണയായി കാര്‍ പാര്‍ക്കിങ് സൗകര്യം ഫ്‌ളാറ്റിനൊപ്പം സൗജന്യമായി ലഭിക്കാറില്ല. ഫ്‌ളാറ്റിന് നല്‍കുന്ന തുകക്ക് പുറമെ പ്രത്യേകമായി പണം നല്‍കിയാലേ ഈ സൗകര്യം ലഭിക്കൂ. ആധാരത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കണം. പാര്‍ക്കിങ് സ്‌പേസിനുള്ള ചാര്‍ജ് ആദ്യമേ ചോദിച്ചു മനസ്സിലാക്കണം. പാര്‍ക്കിങ് പരിമിതിയുള്ള ചില ഫ്‌ളാറ്റുകളില്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കേ പ്രധാന പാര്‍ക്കിങ് സ്‌പേസ് ലഭിക്കാറുള്ളൂ. അതിനാല്‍, ഇക്കാര്യങ്ങള്‍ നേരത്തേ ചോദിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തണം.
ഫ്‌ളാറ്റ് നില്‍ക്കുന്ന വസ്തുവില്‍ അവിടത്തെന്മ എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും തുല്യ അവകാശം ഉണ്ടായിരിക്കും. കാര്‍ പാര്‍ക്കിങ് അവകാശം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഓരോരുത്തര്‍ക്കും സ്വന്തമായി ലഭിക്കും. പക്ഷേ, ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കോമണ്‍ ഏരിയയുടെ കീഴില്‍വരുന്ന എല്ലാ സൗകര്യങ്ങളും എല്ലാവര്‍ക്കും തുല്യമായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ലോബി, ലിഫ്റ്റ്, സ്റ്റെയര്‍കേസ്, കളിസ്ഥലം, നടപ്പാത, ഹെല്‍ത്ത് ക്‌ളബ്, നീന്തല്‍കുളം, ലൈബ്രറി തുടങ്ങിയവയൊക്കെ കോമണ്‍ സൗകര്യങ്ങളില്‍പെടും. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഫ്‌ളാറ്റ് നിയമാവലിയില്‍ രേഖപ്പെടുത്തിയിരിക്കും. ഒരോ ഫ്‌ളാറ്റുകളിലും ഭരണസമിതി സൊസൈറ്റികളാണ് ഇത്തരം നിയമാവലിക്ക് രൂപം നല്‍കുക.
ഫ്‌ളാറ്റ് നിര്‍മാതാവിന്റെ അഥവാ ബില്‍ഡറുടെ വിശ്വാസ്യത വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളെ കുറിച്ച് പഠിക്കുകയാണ് വാങ്ങാനുദ്ദേശിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്. വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെങ്കില്‍ മാത്രമേ ബുക്ക് ചെയ്യാവൂ. അവര്‍ ഇതുവരെ പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍, പൂര്‍ത്തീകരിച്ച ഫ്‌ളാറ്റുകള്‍ വാങ്ങിയവരുടെ അഭിപ്രായങ്ങള്‍ എന്നിവ പരിശോധിച്ചറിയുന്നത് നന്നായിരിക്കും. നല്ല സ്ഥാപനമാണെങ്കില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവും ബ്രാന്‍ഡും വരെ കരാര്‍ രേഖയില്‍ പറഞ്ഞിരിക്കും. ഇങ്ങനെ പറയാത്തന്മ നിര്‍മാതാക്കളോട് നിര്‍മാണ വസ്തുക്കളെ കുറിച്ച് ചോദിച്ചറിയുകയും അത് കരാറില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും വേണം.
ഭവനനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രഫഷനല്‍ സംഘടനയില്‍ അംഗത്വമുണ്ടോ എന്നു നോക്കലാണ് ബില്‍ഡറുടെ വിശ്വാസ്യത പരിശോധിക്കാനുള്ള മറ്റൊരു മാര്‍ഗം. ഉത്തരവാദിന്മബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും ഉപഭോക്താക്കളോടുള്ള ബാധ്യത പാലിക്കാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കാറുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകരിച്ച പദ്ധതിയാണോ എന്നറിയുന്നത് വിശ്വാസ്യത പരിശോധിക്കാനുള്ള മറ്റൊരു എളുപ്പവഴിയാണ്. ഒരു വീട് വാങ്ങുന്നതുപോലെ തന്നെ രേഖകളെല്ലാം പരിശോധിച്ച് ബോധ്യമായതിനുശേഷം മാത്രമേ ഫ്‌ളാറ്റും സ്വന്തമാക്കാവൂ. ബില്‍ഡര്‍ക്ക് അവശ്യം വേണ്ട അനുമതിപത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം.
വമ്പന്‍ ബില്‍ഡേഴ്‌സ് അല്ലാതെ പ്രാദേശികമായി ചിലര്‍ നാലും അഞ്ചും അപാര്‍ട്‌മെന്റുകളുടെ സമുച്ചയമുണ്ടാക്കി വില്‍ക്കാറുണ്ട്. ഇത്തരം കേസുകളില്‍ പണി പൂര്‍ത്തിയായശേഷം കൈമാറുകയാണ് പതിവ്. അതുകൊണ്ടുതന്നെ, ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ പ്രധാനമാണ്. പ്‌ളാനും ഇലക്ട്രിക്കല്‍, പ്‌ളംബിങ് സ്‌കെച്ചുകളും മറ്റു രേഖകളും ചോദിച്ചുവാങ്ങി സൂക്ഷിക്കണം.
സെക്കന്‍ഡ് ഹാന്‍ഡ് ഫ്‌ളാറ്റ് ആണ് വാങ്ങുന്നതെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ഇടപാടുകളില്‍ ആധാരത്തില്‍ ഫ്‌ളാറ്റിന് പ്രത്യേകമായി വില കാണിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്‌ളെങ്കില്‍, അതുകൂടി എഴുതിച്ചേര്‍ത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍. ഇതിനുപുറമെ ഫ്‌ളാറ്റ് വില്‍ക്കാനുള്ള കാരണം കൃത്യമായി അറിയണം. കേസുകള്‍, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് കാരണങ്ങളെങ്കില്‍ അത്തരം ഫ്‌ളാറ്റുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.