ഒരു വീട്ടിലെ ഏറ്റവും വലിയ വാതില്‍ പ്രധാന വാതില്‍ ആയിരിക്കണം. പ്രധാന വാതിലിന് നേരെ എതിര്‍വശത്ത് മറ്റ് വാതിലുകള്‍ വരാന്‍ പാടില്ല. അകത്തേക്ക് തുറക്കുന്ന രണ്ടു പാളികള്‍ ഉള്ള വാതില്‍ ആണ് ഉത്തമം. അടക്കുമ്പോഴും തുറക്കുമ്പോഴും ശബ്ദം ഉണ്ടാവാതെ നോക്കണം. വാതിലിനു മുകളില്‍ കൊത്തുപണികള്‍ ആവാം.വാതില്‍ വെക്കമ്പോള്‍ ഏവരും ശ്രദ്ധിക്കാറുണ്ട് കാരണം വാതില്‍ തന്നെയാണ് വീടിന്റെ പ്രധാന ആവശ്യം.
വടക്ക് മുഖമുള്ള പ്ലോട്ടില്‍ പ്രധാനവാതില്‍ വടക്ക്-കിഴക്കായിട്ടു വരണം. പ്ലോട്ടിന്റെ കൃത്യം മധ്യഭാഗത്ത് പ്രധാനവാതില്‍ വരാതെ നോക്കണം.
വാസ്തു പ്രകാരം ഒരു വീട്ടിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം 2, 4, 6, 8 എന്നിങ്ങനെ ആവണം. 10, 20, 30 എന്നിങ്ങനെ ആവാന്‍ പാടില്ല.ആര്‍ച് ഉള്ള ജനാലകളും വാതിലുകളും പോസിറ്റീവ് എനര്‍ജി തരില്ല.
പഴയ മനകളും വീടുകളുമൊക്കെ പൊളിക്കുമ്പോള്‍ കിട്ടുന്ന തടികളും മറ്റും ഉപയോഗിക്കരുത്. നല്ല തടിയില്‍ വേണം പ്രധാന വാതില്‍ പണിയാന്‍. വാതില്‍ എത്രത്തോളം നല്ലതാകുന്നോ അത്രത്തോളം വീടുകള്‍ മ്‌നോഹരനാകുന്നു എന്ന് തന്നെയാണ്.