വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സ്റ്റാര്‍ റെറ്റിംഗ് ഉള്ളതാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങുക. ഒന്ന് മുതല്‍ ആറ് വരെ സ്റ്റാര്‍സ് ആണ് ഒരു ഉപകരണത്തിന് ലഭിക്കുക. ഓരോ സ്റ്റാറും കൂടുന്നതിന് അനുസരിച്ച് 10% മുതല്‍ 30% വരെ വൈദ്യുതി ലഭിക്കാന്‍ കഴിയും.ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്കും സാധിക്കും.വയറിങ്ങിനായി കടക മുദ്രയുള്ള വയറുകള്‍ തിരഞ്ഞെടുക്കുക. വയറിംഗ് കാലപ്പഴക്കം ചെന്നത് ആണെങ്കില്‍ വൈദ്യുതി ചോര്‍ച്ച ഉണ്ടാവാന്‍ സാധ്യത ഉണ്ട്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിട്ടും മീറ്റര്‍ കറങ്ങുന്നുണ്ട് എന്നുണ്ടെങ്കില്‍ വൈദ്യുതി ചോര്‍ച്ച ഉണ്ട് എന്ന് മനസ്സിലാക്കാം.
അത് പോലെ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ചോര്‍ച്ച തടയാന്‍ കഴിയും.led ലാമ്പുകള്‍, cfl ലാമ്പുകള്‍, സോളാര്‍ വിളക്കുകള്‍ ഇവ ഉപയോഗിക്കുക. ഫാനിന്റെ റെഗുലേറ്റര്‍ സ്റ്റെപ്പ് റെഗുലേറ്റര്‍ ആണോ എന്ന് നോക്കി വാങ്ങുക.ഫ്‌ളാനല്‍ പാനല്‍ ഘഇഉ മോണിറ്ററുകള്‍ ഉള്ള ടിവി, കംപ്യുട്ടര്‍ ഇവ നോക്കി വാങ്ങുക. അത് പോലെ ലൈറ്റുകളും ഫാനുകളും പൊടി പിടിച്ചു കിടക്കാതെ സൂക്ഷിക്കുക.
ഓവര്‍ ലോഡില്‍ മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍ ഇവ പ്രവര്‍ത്തിപ്പിക്കരുത്. സന്ധ്യാ സമയത്തും വോള്‍ട്ടേജ് കുറവുള്ളപ്പോഴും ഇവ ഉപയോഗിക്കാതിരിക്കുക. വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ഫ്രണ്ട് ലോഡ് മെഷീനുകള്‍ വാങ്ങുക. അത് പോലെ വാഷിംഗ് മെഷീനില്‍ സോപ്പുപൊടി ആവശ്യത്തിനു മാത്രം ഇടുക. ഫ്രിഡ്ജ് പല വട്ടം തുറക്കാതിരിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ ഡോര്‍ എയര്‍ റ്റൈറ്റ് ആണെന്ന് ഉറപ്പ് വരുത്തുക.