നമ്മുടെ വീട് നമ്മുക്ക് ഒരു സ്വര്‍ഗമാക്കണം എന്ന് തന്നെയാണ്.വീടിനുള്‍ഭാഗത്തിന് ഭംഗി നല്‍കുന്ന പല ഘടകങ്ങളുമുണ്ട്. ഇത് വൃത്തിയായും ഭംഗിയായും അലങ്കരിയ്ക്കേണ്ടത് പ്രധാനവുമാണ്. അങ്ങിനെ ചെയ്താല്‍ തന്നെ വീടിനു നല്ല ഭംഗി ലഭിക്കും. വീടിനുള്‍ഭാഗത്തെ അലങ്കാരത്തെക്കുറിച്ചു പറയുമ്പോള്‍ ചുവരുകള്‍ ഒഴിവാക്കാനാവില്ല. ചുവരുകള്‍ ഭംഗിയായി അലങ്കരിയ്ക്കുന്നതും വീടിന് മൊത്തത്തിലുള്ള ഭംഗി നല്‍കുന്ന ഒന്നു തന്നെയാണ്.
ചുവരുകള്‍ അലങ്കരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഭംഗിയുള്ള പെയിന്റിംഗുകള്‍ തൂക്കിയിടുന്നത് ഇതിനുള്ളൊരു വഴിയാണ്.ചുവരുകള്‍ക്കു മേല്‍ ട്രാന്‍സ്പെരന്റ് കര്‍ട്ടനുകള്‍ ഇടാം. ഇതും ചുവരിന് ഭംഗി നല്‍കുന്ന ഒന്നു തന്നെയാണ്. ഇത് ഇരു വശങ്ങളിലേയ്ക്കും വലിച്ച് ചുവര്‍ പുറത്തു കാണുന്ന രീതിയില്‍ ക്രമീകരിയ്ക്കാം.വാള്‍പേപ്പര്‍ ചുവരുകള്‍ക്ക് ഭംഗി നല്‍കുന്ന മറ്റൊരു അലങ്കാരമാണ്. വ്യത്യസ്തമായ വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം. എല്‍സിഡി ടൈപ്പ് ടെലിവിഷന്‍ ചുവരിന് ഭംഗി നല്‍കുന്ന മറ്റൊരു അലങ്കാരമാണ്. ഇത് മുറിയിലെ സ്ഥലം ലാഭിയ്ക്കാനും സഹായിക്കും. ആനിമേഷന്‍ ചിത്രങ്ങള്‍ ചുവരിന് ഭംഗി നല്‍കുന്ന മറ്റൊരു അലങ്കാരമാണ്. കുട്ടികള്‍ വരച്ച നല്ല ചിത്രങ്ങളുണ്ടെങ്കില്‍ ഇവയും തൂക്കിയിടാം.
ചുവരില്‍ ഭംഗിയില്‍ ഷെല്‍ഫുകള്‍ പിടിപ്പിയ്ക്കാം. ഇത് ചുവരിന് ഭംഗി നല്‍കുന്ന മറ്റൊരു കാര്യമാണ്. ഇത്തരം ഷെല്‍ഫുകള്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനും ഉപയോഗിയ്ക്കാം. ചുവരുകള്‍ക്ക് ആകര്‍ഷകങ്ങളായ പെയിന്റ് ഉപയോഗിയ്ക്കേണ്ടതും വളരെ പ്രധാനമാണ്.