സാധാരണയായി വീടുകളില്‍ ധാരാളം കണ്ടു വരുന്ന ഒന്നാണ് പാറ്റകള്‍. നിരവധി രോഗങ്ങള്‍ പരത്തുന്നതിനും വീടിന്റെ മുക്കിലും മൂലയിലും വന്നിരിക്കുന്ന ഇവ കാരണമാകുന്നു. വിവിധ കമ്ബനികളുടെ മരുന്നുകള്‍ പാറ്റകളെ തുരത്താന്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ആ മരുന്നുകള്‍ മറ്റുള്ളവർക്ക് ദോഷമായി മാറുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധം പാറ്റകളെ വീടുകളില്‍ നിന്ന് തുരത്താന്‍ ചില മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പാറ്റകളെ വളര്‍ത്തുന്ന ഘടകങ്ങളാണ് വെള്ളം കെട്ടി നില്‍ക്കുന്നതും ലീക്കാവുന്നതും. പരമാവധി തന്നെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ പാറ്റകളെ അകറ്റാം. ആഹാര മാലിന്യങ്ങള്‍ അടുക്കളയില്‍ ഏറെനേരം വയ്ക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിന്റെ അരികും മുക്കും മൂലയും ദിവസവും വൃത്തിയാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. തറ തുടയ്ക്കുമ്ബോള്‍ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നതാണ് നല്ലത്.
പാറ്റശല്യം ഒഴിവാക്കാൻ വയനയില ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വച്ചാല്‍ മതിയാകും. ഇവ കഷ്ണങ്ങളായി പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും മുറിച്ചിടുന്നതും ഫലം ചെയ്യും. വീട്ടില്‍ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളില്‍ വയനയില മുറിച്ച് ഇടുക. പാറ്റകള്‍ക്ക് അസ്വസ്ഥത വയനയിലയുടെ ഗന്ധം ഉണ്ടാക്കുന്നതിനാല്‍ അവ ആ പ്രദേശത്ത് നില്‍ക്കില്ല. പനിക്കൂര്‍ക്കയുടെ ഇലയും ഇതേരീതിയില്‍ ഉപയോഗിക്കാം.