വീടുകളില്‍ പൂജാമുറികളും വിഗ്രഹങ്ങളുമെല്ലാം സാധാരണയാണ്. വീട്ടിലെ ഏറ്റവും വിശേഷപ്പെട്ട ദിക്കായാണ് മിക്കവാറും പേര്‍ ഇവിടം കാണുന്നതും. വീട്ടില്‍ പൂജാമുറിയുള്ളവരും ഇല്ലാത്തവരും വിഗ്രഹങ്ങളും ഫോട്ടോകളുമെല്ലാം വയ്ക്കുന്നത് സര്‍വസാധാരണയാണ്. പലരും ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യും. എന്നാല്‍ വിഗ്രഹങ്ങള്‍ തോന്നിയതു പോലെ വയ്ക്കരുത്. ഇത് വയ്ക്കുവാന്‍ പ്രത്യേക നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങള്‍ അനുസരിയ്ക്കാതെ വച്ചാല്‍ ദോഷഫലമാകും, ഉണ്ടാകുക. ഇത്തരം ചില നിയമങ്ങളെക്കുറിച്ചറിയൂ,
കൃഷ്ണവിഗ്രഹം മിക്കവാറു എല്ലാവരുടേയും വീട്ടില്‍ വയ്ക്കുന്ന ഒന്നാണ്. വാത്സല്യം കലര്‍ന്ന ഭക്തിഭാവമാണ് കൃഷ്ണഭഗവാനോട് പൊതുവെ. കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നമ്മുടെ വാത്സല്യദൈവം.കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ശ്രദ്ധിയ്ക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. ഇവയെക്കുറിച്ചറിയൂ, ഇവ കൃത്യമായി പാലിച്ചു വേണം, കൃഷ്ണപ്രീതി നേടാന്‍.
ഫ്ളൂട്ട് കൃഷ്ണപ്രതിമയ്ക്കൊപ്പം ഫ്ളൂട്ട് വയ്ക്കുക. ഇത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. കാരണം ഫ്ളൂട്ട് വായിച്ചാണ് കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നത്.
പശുവോടു കൂടിയുളള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കാം. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം.മയില്‍പ്പീലി കൃഷ്ണന്റെ അലങ്കാരമാണ്. മയില്‍പ്പീലി പൂജാമുറിയില്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നത് സന്തോഷം കൊണ്ടുവരും.കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നത് നല്ലതാണ് ഇത് കൃഷ്ണന് പ്രിയങ്കരമാണെന്നു പറയാം.
വീട്ടില്‍ രാധാറാണി വിഗ്രഹമെങ്കില്‍, അതായത് രാധാകൃഷ്ന്മാരെങ്കില്‍ അല്‍പം തുളസി രാധാവിഗ്രഹത്തിനു കയ്യില്‍ കൊടുക്കുന്നതു നല്ലതാണ്. നേരിട്ടു തുളസി കൊണ്ട് അര്‍ച്ചനോ മാലയോ അരുത്.കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നത് നല്ലതാണ്.കൃഷ്ണവിഗ്രഹം തറയിലോ കട്ടിലിലോ കിടക്കയിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്.
ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ഇത് പോളിഷ് ചെയ്യണം. നിറം മങ്ങിയതു സൂക്ഷിയ്ക്കുന്നതു നല്ലതല്ല.ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടണം. കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലത്.
ശിവനെ ആരാധിയ്ക്കുന്നവര്‍ ശിവലിംഗം അപൂര്‍വമായെങ്കിലും വീട്ടില്‍ വയ്ക്കാറുമുണ്ട്. ഇതിനും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.നടരാജ വിഗ്രഹം വീട്ടില്‍ വയ്ക്കരുതെന്നു പറയും, ഇത് ഭഗവാന്റെ കോപിയ്ക്കുന്ന രൂപമായതു തന്നെ കാരണം.ശിവലിംഗം ഒരിക്കലും ശിവലിംഗം നിലത്ത് തൊടുന്ന രീതിയില്‍ പ്രതിഷ്ഠിക്കരുത്. നിലത്ത് നിന്നും ഉയര്‍ത്തി പീഠത്തിലോ മറ്റോ ആയിരിക്കണം പ്രതിഷ്ഠ.ശിവലിംഗത്തെ ഒറ്റക്ക് ആരാധിയ്ക്കരുത്. ഗൗരി, ഗണേശന്‍ എന്നിവരോട് കൂടി മാത്രമേ ശിവനെ ആരാധിയ്ക്കാവൂ. എല്ലാ ദിവസവും ശിവലിംഗത്തെ വൃത്തിയാക്കണം. മാത്രമല്ല ശുദ്ധവും വൃത്തിയുമാണ് ഏറ്റവും പ്രധാനം. ഇതു രണ്ടുമില്ലെങ്കില്‍ പലപ്പോഴും നെഗറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുക.