വാസ്തുവും സ്ഥാനവുമെല്ലാം അനുസരിച്ച് വീട് വച്ചിട്ടും അതിന്റെ ഗുണമൊന്നും പലർക്കും ലഭിക്കാറില്ല എന്ന പരാതിയാണ് നാം കേൾക്കാറുള്ളത്. ഇത്തരത്തിൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിട്ടും എന്തുകൊണ്ടാണ് വീട്ടിൽ വിപരീത ഗുണങ്ങളുണ്ടാകുന്നത് എന്നത് പലരുടേയും സംശയമാണ്. എന്നാൽ ഇത് പലപ്പോഴും ഉണ്ടാകുന്നതിന് കാരണം നമ്മുടെ അശ്രദ്ധ തന്നെയാണ്. വീടു പണിത വേളയിൽ നാം ശ്രദ്ധിച്ച വാസ്തു അവിടെ ഉപേക്ഷിച്ചതുകൊണ്ടാണ് ഇത്തരം നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടാകുന്നത്. വീട്ടുപകരണങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.
വീടുകളിൽ വീട്ടുപകരണങ്ങൾ വെക്കുന്ന സ്ഥാനങ്ങളും വീടു പരിപാലിക്കുന്ന രീതിയും ഏറെ പ്രധാനമാണ്. ശരിയായ രീതിയിൽ എല്ലാം ചെയ്യുകയാണെങ്കിൽ ദോഷങ്ങൾ ഒഴിവാക്കാം. വീടിന്റെ പ്രധാന കാവാടത്തിന് നേർ എതിർ ദിശയിൽ കണ്ണാടി ഒരിക്കലും വയ്ക്കരുത് എന്നാണ് വാസ്തുപ്രകാരം പറയുന്നത്. അതേ സമയം
പ്രതിഫലനമുണ്ടാക്കുന്ന വസ്തുക്കൾ ചിലർ ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി വാതിലിന് എതിർവശത്ത് വക്കാറുണ്ട് ഇത് വീടിനകത്തേക്ക് ലഭ്യമാകുന്ന ചൈതന്യത്തെ ഇല്ലാതാകുന്നതാണ്.
വീടിന്റെയും സമൃദ്ധിയെ സ്വാധീനിക്കുന്ന പ്രധാന ഇടമാണ് അടുക്കള എന്ന് പറയുന്നത്. അടുക്കള വൃത്തിയായി പരിപാലിക്കുന്നതിലൂടെ വീടിന് മൊത്തത്തിൽ ഒരു ഐശ്വര്യം ഉണ്ടാകും. ആടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ അടുപ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.ഇതിലൂടെ സമ്പൽ സമൃദ്ധി വീടിന് പ്രധാനം ചെയ്യും. അതോടൊപ്പം വീടിന്റെ കാർ പോർച്ചുകൾക്ക് മുകളിൽ താമസമുറികൾ പണിയാതിരിക്കുന്നതും ഉത്തമമായ മാർഗമാണ്.