Latest News

പഴക്കമുള്ള വീടുകള്‍ പുതുക്കിപ്പണിയുമ്പോള്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ വരുത്താം ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍മതി

Malayalilife
പഴക്കമുള്ള വീടുകള്‍ പുതുക്കിപ്പണിയുമ്പോള്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ വരുത്താം ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍മതി

പുതിയ വീട് പണിയണം, പക്ഷേ പഴയ വീട് മുഴുവനായി പൊളിച്ചു നീക്കുകയും അരുത്. ഇത്തരത്തില്‍ റിനോവേഷന്‍ ചെയ്ത വീടുകള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. മുമ്പത്തെയും റിനോവേറ്റ് ചെയ്തതിനു ശേഷവുമുള്ള വീടുകളുടെ മാറ്റം കണ്ടാല്‍ ആരും അന്തിച്ചുപോകും. പുതിയ വീട് പണിയുന്നതിനേക്കാളും പഴയവീട് റിനേവേറ്റ്് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. പ്രവാസികള്‍ പുതിയ വീട് നിര്‍മ്മിക്കണം എന്നാലോചിച്ചപ്പോള്‍ തന്നെ റിനോവേറ്റ് ചെയ്യുന്നതിന്റെ സാധ്യതകള്‍ തേടുകയാണ്  പതിവ്. നിങ്ങളുടെ വീട് പുതുക്കി പണിയാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ ഈ സാധ്യതകളെക്കുറിച്ച്  അറിയണം.വീടിന്റെ ഡിസൈനിനെക്കുറിച്ച് കൃത്യമായ ധാരണയാണ് ആദ്യം വേണ്ടത് . ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷം പഴക്കമുള്ള വീടാണ് പുതുക്കിപ്പണിയുന്നതെങ്കില്‍ കിടിലം മാറ്റങ്ങള്‍ വരുത്താന്‍സാധിക്കും. മുന്‍വശം ടെറസും പുറകുവശം ഓടുമായിരുന്ന വീടിനെ കൊളോണിയല്‍ ശൈലിയിലുള്ള അസ്സല്‍ വീടാക്കി മാറ്റാന്‍ ഇന്ന് സാധിക്കും. 2270 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മുപ്പതു ലക്ഷം രൂപമതിയാക്കും ചിലവ് . 

മുമ്പത്തേത് ഒരുനില വീടായിരുന്നെങ്കില്‍ ഇപ്പോഴത് ഇരുനില വീടാക്കി മാറ്റാമും സാധിക്കും. ചെറിയൊരു സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് ഹാള്‍, മൂന്ന് ബെഡ്റൂമുകള്‍, അടുക്കള എന്നിവയാണ് പഴയ വീട്ടിലുള്ളത് എങ്കില്‍ പുതിയ വീട് റിനേവേറ്റ് ചെയ്യുമ്പോള്‍ ഇതില്‍ ലിവിങ് റൂമും രണ്ട് ബെഡ്റൂമും ഡൈനിങ് ഹാളും കൊണ്ട് പുറകിലേക്ക് അല്‍പം നീട്ടിയെടുത്ത് റിനോവേറ്റ് ചെയ്യാവുന്നതാണ്. ലിവിങ് റൂമും ഡൈനിങ് റൂമും സ്റ്റഡി ഏരിയയും മൂന്ന് ബെഡ്റൂം താഴത്തെ നിലയില്‍ ക്രമീകരിക്കാം. ഒരു അറ്റാച്ച്ഡ് ബാത്റൂമും ഒരു കോമണ്‍ ബാത്റൂമും ഉള്‍പ്പെടുത്താം. 

മോഡുലര്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിങ്ങനെ രണ്ടു കിച്ചണുകള്‍ ചെയ്യാനുള്ള സ്ഥലവും വീട്ടിലുണ്ടാകും. പഴയ സ്റ്റെയര്‍കെയ്സിനു കീഴിലായി ഒരു കോര്‍ട്ട് യാഡും  വീട്ടില്‍ സെറ്റ് ചെയ്യാം. മുകളിലത്തെ നിലയില്‍ ഒരു ബെഡ്റൂമും ഹോം തിയേറ്ററും ബാല്‍ക്കണിയും സെറ്റ് ചെയ്യാം. ആദ്യം പഴയ ഓട് വൃത്തിയാക്കി പെയിന്റ് ചെയ്തു പതിപ്പിക്കുക. അതു വളരെ ചെലവ് കുറച്ചും ഒപ്പം ആഡംബരത്തിനു പുറകെ പോകാതെ വീട്ടിലൊട്ടാകെ മിനിമലിസം പാലിക്കുകയും ചെയുക. പഴയ കട്ടിലുകളും ഫര്‍ണിച്ചറുകളും പോളിഷ് ചെയ്ത് ഉപയോഗിച്ചതും ചെലവ് കുറക്കാന്‍ സാധിക്കും. മുമ്പുണ്ടായിരുന്ന ഡൈനിങ് ടേബിളിനു മുകളില്‍ ഗ്ലാസ് ഇട്ട് അതിനുള്ളിലെല്ലാം പെബിള്‍സ് നിറച്ച് മനോഹരമാക്കാം.സിറ്റ്ഔട്ടില്‍ മാത്രംഗ്രാനൈറ്റ് പാകുക ബാക്കിയുള്ള ഇടങ്ങളിലെല്ലാം വിട്രിഫൈഡ് ടൈല്‍സാണ് പതിച്ചാല്‍ മതിയാക്കും. ഗ്രേ, യെല്ലോ, ഗ്രീന്‍, വൈറ്റ് കളറുകളാണ് വീടിന്റെ എക്സ്റ്റീരിയറിനു നല്‍കേണ്ടത്, ഒപ്പം ബ്ലൂ നിറത്തിലുള്ള ചെറിയൊരു ഷെയ്ഡും നല്‍കാം അകത്തളത്തില്‍ പെബിള്‍ വൈറ്റ് നിറവും യെല്ലോയും നല്‍കിയാള്‍ കൂടുതല്‍ ഭംഗിയാക്കും. 

എല്ലാ ബെഡ്റൂമിന്റെയും ഒരു ചുവരില്‍ മാത്രം വ്യത്യസ്തമായൊരു നിറം നല്‍കുക. അവിടെ മനോഹരമായ പെയിന്റിങും സെറ്റ് ചെയ്യുക. അടുക്കളയ്ക്കു പച്ചനിറം നല്‍ക്കുന്നത് നന്നാക്കും. ബാല്‍ക്കണിയില്‍ ജനലിനു പകരം വെര്‍ട്ടിക്കല്‍ പര്‍ഗോള നല്‍കാല്‍ വ്യത്യസ്തമായിരിക്കും വീടിനുള്ളിലേക്ക് കൂടുതല്‍ വായുവും വെളിച്ചവും കടക്കാന്‍ ഇത് സഹായിക്കും 

Read more topics: # house-renovated
house-renovated

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES