ജ്യോതിഷത്തില്‍ നാലാം ഭാവം കൊണ്ട് വീടിനെ ചിന്തിക്കുന്നു. നാലാം ഭാവാധിപന്‍, ഭാവത്തില്‍ നില്‍ക്കുക. അല്ലെങ്കില്‍ നാലാം ഭാവാധിപന്‍ കേന്ദ്രങ്ങളില്‍ നില്‍ക്കുക, അങ്ങനെ എങ്കില്‍ ആള്‍ക്ക് ഒരു വീടിനു അര്‍ഹതയുണ്ട്.
ഇങ്ങനെ പറയാന്‍ കാരണം, പണവും സ്ഥലവും ഉണ്ടായിട്ടും വീടില്ല എന്ന് വിഷമിക്കുന്ന ധാരാളം ആളുകളെ ഞാന്‍ കാണുന്നത് കൊണ്ടാണ്. വീട് ഉണ്ടാവുക ഒരു ഭാഗ്യം ആണ്. അതിനേക്കാള്‍ വലിയ ഭാഗ്യം ആണ്, വച്ചതോ കിട്ടിയതോ ആയ വീട് ദോഷം ഇല്ലാതെ ഇരിക്കുക എന്നത്.
അങ്ങനെ ആവണം എങ്കില്‍ ജാതകത്തില്‍ അതിനൊരു യോഗം കൂടിയേ തീരൂ. ആത്മ കാരക ഗ്രഹത്തിന്റെ നാലാം ഭാവത്തില്‍, ശുഭ ഗ്രഹങ്ങള്‍ നില്ക്കുന്നത് വീട് ലഭിക്കാന്‍ ഉള്ള യോഗം ആണ്. ഒരു ജാതകത്തില്‍, ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളെ കേന്ദ്രങ്ങള്‍ എന്ന് പറയുന്നു. അതുകൊണ്ട് തന്നെ നാലാം ഭാവവും ആഹ്ടില്‍ ഉള്‍പ്പെടുന്ന വീട് എന്നതും എത്ര പ്രാധാന്യം ഉള്‍ക്കൊള്ളുന്നു എന്ന് മനസ്സിലാക്കാം.
ഇതില്‍ തന്നെ നാലാം ഭാവത്തില്‍, സൂര്യന്‍ നിന്നാല്‍ ''കാഷ്ഠ ആഡ്യം ന ദൃഡം'' ഉറപ്പുള്ള മരക്കഷണങ്ങള്‍ കൊണ്ട് വേണ്ടും വിധം ഉറപ്പില്ലാതെയും ''നവം ചന്ദ്രം'' എന്നതുകൊണ്ട് നാലില്‍ ചന്ദ്രന്‍ നിന്നാല്‍ പുതിയ വീട് എന്നും ''ക്ഷിതി സുതേ ദഗ്ധ '' ചൊവ്വാ എങ്കില്‍ അഗ്നി പിടിച്ചതും ബുധന്‍ ആകില്‍ അനേകം ശില്പ്പികളാല്‍ എന്നും ശനി എങ്കില്‍ പഴക്കം ചെന്നത് എന്നും മനസ്സിലാക്കണം .
കാലത്തിനൊത്തു അര്‍ത്ഥതലങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഇത്ര പഴക്കം ചെന്ന ഈ ശാസ്ത്രത്തിന്റെ വലുപ്പം കണ്ടു നാം ഞെട്ടിപ്പോകും.
നാലില്‍ സര്‍പ്പം നില്ക്കുന്ന ജാതകന് എത്ര ശ്രമിച്ചാലും, ദൈവ കൃപ ഇല്ലാതെ സര്‍പ്പ ദോഷമില്ലാത്ത ഒരു ഭൂമി ലഭിക്കില്ല. നാലില്‍ പാപന്മാര്‍ നിന്നാല്‍ സ്വന്തമായി ഭൂമി കിട്ടാനും, കിട്ടിയാല്‍ ഒരു വീട് വയ്ക്കുവാനും കഷ്ടപ്പെടും.
നാല് കൊണ്ട്, സ്നേഹിതരേയും പറയാം. മുന്‍പ് പറഞ്ഞ പോലെ നാലില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ജാതകന് നല്ല സ്നേഹിതരേയും ലഭിക്കില്ല. ദുഷ്ടനായ ഒരാളെപ്പറ്റി പറയുവാന്‍ ഒന്നേയുള്ളൂ.
ഇതൊന്നും ഇല്ലെങ്കിലും വീടിന്റെ അസ്ഥിവാരം ദീര്‍ഘ ചതുരം ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.