വീട് എല്ലാവര്‍ക്കും സ്വര്‍ഗ്ഗമാകണം എന്നാണ് ആഗ്രഹം. സ്വര്‍ഗ്ഗത്തില്‍ പൂന്തോട്ടം വേണമല്ലോ അത്‌പോലെ ഒരു പൂന്തോട്ടം വീട്ടിലും തയ്യാറാക്കിയാലോ? നല്ല പൂക്കളുള്ള ഒരു പൂന്തോട്ടം വേണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാകുമോ? ചെടികള്‍ നടുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ് എന്നാല്‍ പലര്‍ക്കും സ്ഥല പരിമിതി കാരണം പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. കുറഞ്ഞ ചിലവില്‍ തുടക്കക്കാര്‍ക്ക് എങ്ങനെ പൂന്തോട്ടം നിര്‍മ്മിക്കാം എന്നതാണ് നോക്കുന്നത്
സ്ഥലം വൃത്തിയാക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.അഴുക്കും,ഉണങ്ങിയ ഇലകളും എല്ലാം നീക്കി മരങ്ങളും ആവശ്യമുള്ള ചെടികളും മാത്രം അവശേഷിപ്പിക്കുക. ബാക്കി എല്ലാം വൃത്തിയാക്കുക. കല്ലും മറ്റും ഒഴിവാക്കി നിലം നിരപ്പായി ഇടുക. രണ്ടാമതായി ഏറ്റവും അത്യാവശ്യം അനുഭവസമ്പത്തു നേടുക എന്നതാണ് നല്ലൊരു പൂന്തോട്ടം നിര്‍മ്മിക്കാനായി പല വിധത്തിലും അറിവുകള്‍ നേടാനാകും.ഇന്റര്‍നെറ്റ്, ബുക്കുകള്‍ , കൂട്ടുകാരോടും വിദഗ്ദ്ധരോടും അന്വേഷിക്കുക എന്നതാണ് ഉത്തമം.സൂര്യപ്രകാശം ,വെള്ളം, എന്നിവയെക്കുറിച്ചും ചോദിച്ചു മനസിലാക്കുക. പൂന്തോട്ട പരിചരണ ക്ലാസുകളില്‍ പങ്കെടുത്തും അനുഭവസമ്പത്തു നേടാവുന്നതാണ്.
മൂന്നാമതായി വിശദമായ പ്ലാന്‍ ഉണ്ടാക്കുക. ചെടികളോ പൂക്കളോ വളര്‍ത്തുന്നതിന് മുന്‍പായിരിക്കണം പ്ലാന്‍ തയ്യാറാക്കേണ്ടത്. എന്തൊക്കെ എപ്പോള്‍ ചെയ്യണം ,ബഡ്ജറ്റ് എന്നീ എല്ലാ വിവരങ്ങളും പേപ്പറില്‍ എഴുതി വയ്ക്കുക.പ്ലാന്‍ ചെയ്ത ശേഷം പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം നിങ്ങള്‍ക്ക് ബഡ്ജറ്റിന് അനുസരിച്ചുള്ള പൂന്തോട്ടം ഉണ്ടാക്കാന്‍ സാധിക്കും.ഇത് നിങ്ങള്‍ക്ക് നല്ലൊരു വഴികാട്ടിയാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ചെറിയ മുറി അല്ലെങ്കില്‍ സമചതുര സ്ഥലം ഉണ്ടെങ്കില്‍ എപ്പോഴും പൂക്കുന്നതും അല്ലാത്തതുമായ ചെടികള്‍ നടാവുന്നതാണ്.അല്ലെങ്കില്‍ അരികിലോ ചില ബോക്‌സുകളിലോ ബോട്ടിലുകളിലോ പൂക്കുന്ന ചെടികള്‍ നടാവുന്നതാണ്.
നാലാമതായി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യത്തിന് വെളിച്ചവും തണലും നല്‍കുക എന്നതാണ്. വര്‍ഷത്തില്‍ മിക്കവാറും കാലാവസ്ഥ മാറും.അതിനനുസരിച്ച് സൂര്യപ്രകാശവും തണലും ആവശ്യത്തിന് ലഭ്യമാക്കുന്ന രീതിയിലാകണം. കെട്ടിടങ്ങളുടെ കൂര കാറ്റ്,വെയില്‍,മഴ ചൂട് എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കുന്ന രീതിയിലും പണിയാം.സൂര്യപ്രകാശം വേണമെന്നുള്ള ചെടികള്‍ക്ക് ധാരാളം വെള്ളം നല്‍കാനും ശ്രദ്ധിക്കുക. അഞ്ചാമതായി നല്ല മണ്ണ് ഒരുക്കുക എന്നതാണ്. ധാരാളം പൂക്കള്‍ ലഭിക്കാന്‍ മണ്ണ് പ്രധാനമാണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് മണ്ണ് മെച്ചപ്പെടുത്താം. പാറപൊടിഞ്ഞ മണ്ണ്,ആഴം കുറഞ്ഞ മണ്ണ്,വെള്ളത്തിനടിയിലെ മണ്ണ് എന്നിവ ചെടികള്‍ക്ക് വളരാന്‍ നല്ലതാണ്. വിത്തുകള്‍ നട്ടു നിങ്ങള്‍ക്ക് ചെറിയ അളവില്‍ മണ്ണ് പരിശോധിച്ചു മണ്ണ് തെരഞ്ഞെടുക്കുന്നത് നല്ലതാക്കും. ആറാമതായി ചെടികള്‍ക്ക് വേണ്ടി കുഴികള്‍ എടുക്കേണ്ടത് ആണ് ശ്രദ്ധിക്കേണ്ടത് . 10 ഇഞ്ച് ആഴത്തില്‍ ആണ് ഏറ്റവും ഉത്തമം . കുഴിച്ചു കല്ലുകളും പാറകളും മാറ്റുക.മണ്ണ് വളക്കൂറു ഉള്ളത് അല്ലെങ്കില്‍ പോഷകങ്ങള്‍ ഉള്ള കമ്പോസ്റ്റ് ചേര്‍ക്കുക.
മുകുളങ്ങള്‍ മുറിക്കുക എന്നത് കൃത്യമായ ഇടവേളകളില്‍ ചെയ്യുന്നത് നന്നായിരിക്കും. ചെടികളെ വേഗത്തില്‍ വളരാനും ഇത് സഹായിക്കും.ഓരോ ഘട്ടത്തിലും മണ്ണില്‍ പോഷകങ്ങള്‍ കൂട്ടാനും മണ്ണ് മെച്ചപ്പെടുത്താനും ശ്രദ്ധിക്കുക.വര്‍ഷത്തില്‍ പൂക്കുന്ന ചെടികളും പൂന്തോട്ടത്തില്‍ നടുക.