ഒരു വീട് എന്നത് ഏവരുടെയും സ്വപ്‍നമാണ്. വീട് വളരെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. അത്തരത്തിൽ വീടിന്റെ മനോഹാരിത കൂട്ടുന്ന ഒന്നാണ് കർട്ടനുകൾ. വീടിന്റെ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുന്ന കാര്യത്തിൽ കർട്ടനുകൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. വീടിന്റെ ജനാലകളിലും വെറുതെ കർട്ടനുകൾ തൂക്കുന്നത് കൊണ്ട് കാര്യം ഒന്നും ഇല്ല. എന്നാൽ ഈ കർട്ടനുകൾ ഉപഗോയിക്കുമ്പോൾ അത് എങ്ങനെ കൂടുതൽ മനോഹരമാക്കാം എന്നാണ്. അതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെ എന്ന് നോക്കാം.
സ്വകാര്യതയും വെളിച്ചവും
കർട്ടനുകൾ വീടുകളിൽ ഉപയോഗിക്കുന്നതിന് പ്രധാന കാരണം സ്വകാര്യതയും വെളിച്ചവും ഉദ്ദേശിച്ചു കൊണ്ടാണ്. രണ്ടിടങ്ങളെ തമ്മില്‍ മറക്കുകയാണ് കര്‍ട്ടനിലൂടെ ചെയ്യുന്നത്. കർട്ടനുകൾ വാങ്ങുമ്പോൾ ആവശ്യത്തിന് വെളിച്ചം ലഭിക്കത്തക്ക വിധത്തിൽ കട്ടി കുറഞ്ഞ കർട്ടനുകൾ ഉപയോഗിക്കാം. ലിവിങ് റൂമിനും ഡൈനിങ് റൂമിനുമൊക്കെ കർട്ടനുകൾ നൽകുമ്പോൾ ഇക്കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മുറിയിൽ വെളിച്ചം കുറവു മതി, സ്വകാര്യത കൂടുതല്‍ വേണമെന്നുള്ളവർക്ക് കട്ടിയുള്ള ഫാബ്രിക്കിന്റെ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.
കർട്ടനുകളുടെ അളവുകൾ
വീടിന്റെ അകത്തളങ്ങളെ കൂടുതൽ മനോഹരാകുന്നതിനായി ചില കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നു എങ്കിലും അത് ചിലപ്പോൾ എങ്ങും എത്തിയില്ലെന്ന തോന്നൽ നൽകിയേക്കാം. അതുകൊണ്ട് തന്നെ കർട്ടനുകൾ ഉപയോഗിക്കുന്ന സ്ഥലത്തെ വീതിയും നീളവും അളക്കേണ്ടതാണ്. അതോടൊപ്പം കര്‍ട്ടനും നിലത്തിനുമിടയില്‍ എത്ര സ്ഥലം ഒഴിഞ്ഞിടണമെന്നതും നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ജനൽ പടികളിലും മറ്റും ഉപയോഗിക്കുന്ന കർട്ടനുകളുടെ അറ്റം ഒന്നോ രണ്ടോ ഇഞ്ച് നിലത്ത് നിന്ന് പൊങ്ങിനില്‍ക്കുന്ന രീതിയിൽ ആകുന്നത് ഏറെ ആകർഷണം നൽകുന്നതാണ്.
കര്‍ട്ടന്‍ തുണിത്തരങ്ങൾ
കർട്ടൻ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് ഏത് തരം തുണിത്തരമാണ് ഇതിന് വേണ്ടി ഉപയോഗിക്കേണ്ടത് എന്നാണ്. അത് കൊണ്ട് തന്നെ ആദ്യമേ മനസ്സിൽ വരേണ്ടത് അധികം കാട്ടിയില്ലാത്ത ഫാബ്രിക്കാണ്.ലിനനോ കോട്ടണോ തുണിത്തരങ്ങൾ നമുക്ക്ഉ പയോഗിക്കാവുന്നതാണ്. കട്ടിയുള്ളതിനോടാണ് ഏറെ താല്പര്യം എങ്കിൽ തുകലോ വെല്‍വെറ്റോ തിരഞ്ഞെടുക്കാവുന്നത്.
കര്‍ട്ടന്‍ സ്റ്റൈയിൽസ്
ഏറ്റവും ഒടുവിലായി നാം പരിഗണിക്കേണ്ട കാര്യമാണ് ഏതു സ്റ്റൈലില്‍ ഉള്ള കർട്ടൻ ഉപയോഗിക്കണം എന്ന്. നിറങ്ങളും പാറ്റേർണികളും നാം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ബോള്‍ഡ് ലുക്ക് നല്‍കുകയോ ന്യൂട്രല്‍ പാറ്റേണിലുള്ളവയോ ആണെങ്കിൽ കൂടുതൽ മനോഹരമാക്കും അകത്തളങ്ങളെ.