കൊക്ക കോള കുടിക്കാത്തവരായി ആരും കാണില്ല. കോള കുടിക്കാന്‍ മാത്രമല്ല വീട്ടിലെ ചില സാധനങ്ങള്‍ വൃത്തിയാക്കാനും ഏറ്റവും നല്ലതാണ് കോള. ബാത്ത് റൂം കഴുകി വൃത്തിയാക്കാന്‍ ഏറ്റവും നല്ലതാണ് കോള. ടോയ്‌ലറ്റില്‍ കറയുള്ള ഭാഗത്ത് അല്‍പം കോളം ഒഴിക്കുക.ശേഷം ബ്രഷ് ഉപയോഗിച്ച് നല്ല പോലെ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കറകള്‍ പൂര്‍ണമായി അകറ്റി പുതുപുത്തന്‍ പോലെയാകുന്നത് കാണാം. ടോയ്‌ലറ്റില്‍ അണുക്കള്‍ നശിക്കാനും കോള ഏറെ നല്ലതാണ്.
വസ്ത്രത്തില്‍ ഗ്രീസ്, എണ്ണ, ബബിള്‍ക്കം എന്നിവ പറ്റിപിടിച്ചാല്‍ കോള ഉപയോഗിച്ച് കഴുകി കളയുക. ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍ കോള ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെയാകും. വീട്ടില്‍ തുരുമ്പ് പിടിച്ച വസ്തുക്കള്‍ ഉണ്ടാകുമല്ലോ. തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോളയില്‍ മുക്കി ഏതാനും മിനിറ്റുകള്‍ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകാന്‍ സഹായിക്കും. തറ പുതുപുത്തന്‍ പോലെ തിളങ്ങാന്‍ കോള വളരെ നല്ലതാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു കോള ഉപയോഗിച്ച് തറ തുടച്ചാല്‍ അണുക്കള്‍ നശിക്കുകയും അഴുക്ക് പൂര്‍ണമായും ഇളകുകയും ചെയ്യും.
ജനലിലെ അഴുക്കും പൊടിയും അകറ്റാന്‍ ഏറ്റവും നല്ലതാണ് കോള. കോള ജനലുകളിലും ചില്ലുകളിലും സ്‌പ്രേ ചെയ്ത് ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാം. വിളക്കില്‍ എണ്ണയുടെ കറ പറ്റിപിടിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ഏറ്റവും നല്ലതാണ് കോള. അത് പോലെ തന്നെ വാഷ്‌പേസിലെ കറയും അഴുക്കും അകറ്റാന്‍ ഏറ്റവും നല്ലതാണ് കോള. കോള നല്ല പോലെ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക. വീട്ടില്‍ സ്ഥിരമായി ഒച്ച് കയറാറുണ്ടോ. ഉണ്ടെങ്കില്‍ ഒച്ച് ശല്യം അകറ്റാന്‍ ഏറ്റവും നല്ലതാണ് കോള.