എല്ലാ വര്‍ഷവും ക്രിസ്തുമസ് കാലത്ത് നമ്മള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചടങ്ങാണ് ക്രിസ്തുമസ് ട്രീ ഒരുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അതില്‍ സാന്റാക്ലോസ് സമ്മാനങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം എന്ന പ്രതീക്ഷയില്‍ പല തരത്തിലുള്ള അലങ്കാര വിളക്കുകള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് നമ്മള്‍ ക്രിസ്തുമസ് ട്രീ നല്ല ഭംഗിയില്‍ അണിയിച്ചൊരുക്കാറുണ്ട്.
ട്രീയുടെ മുകളില്‍ തൂക്കിയിരിക്കുന്ന നക്ഷത്രം, മരത്തിന്റെ ഓരോ ചില്ലകളില്‍ തൂക്കിയിരിക്കുന്ന മിഠായി വടികള്‍, വാതില്‍പ്പിടിയില്‍ തൂക്കിയിരിക്കുന്ന പുഷ്പചക്രം എന്നിവയെല്ലാം വര്‍ഷാവസാനത്തിലെ നമ്മളുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു.
പക്ഷെ എന്താണ് ക്രസ്മസും ക്രിസ്മസ് ട്രീയും തമ്മിലുള്ള ബന്ധം. വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഇക്കാര്യം അറിയൂ. ക്രിസ്മസ് ട്രീയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്.ശൈത്യകാലത്തെ വരവേല്‍ക്കുന്നത് പേഗന്‍ സമുദായം ദേവതാരു വൃക്ഷത്തെ അലങ്കരിച്ചുകൊണ്ടായിരുന്നു എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു .രണ്ടാമത്തെ ഐതിഹ്യം ജര്‍മന്‍ വംശജരുമായി ബന്ധപ്പെട്ടതാണ്. വീടുകളില്‍ ക്രിസ്മസ് ട്രീ ഒരുക്കുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ട്ടിന്‍ ലൂതറെന്ന ജര്‍മന്‍ വൈദികനാണ്. 1500 ലെ ഒരു ക്രിസ്മസ് സായാഹനത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ മഞ്ഞുമൂടിയ കാട്ടിലൂടെ നടക്കുമ്പോള്‍ മഞ്ഞില്‍ മരങ്ങളില്‍ ചന്ദ്രകിരണം പതിക്കുന്നതും, അങ്ങനെ ശാഖകള്‍ തിളങ്ങുന്നത് കാണുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഒരു ചെറിയ ദേവതാരു വൃക്ഷം വീട്ടില്‍ വെട്ടിക്കൊണ്ടുവയ്ക്കയും അതിനുമുന്നില്‍ ചെറിയ മെഴുകുതിരികള്‍ കത്തിച്ച് വെച്ച് അലങ്കരിക്കുകയും ചെയ്തു. അദ്ദേഹവും കുട്ടികളും അങ്ങനെ ക്രിസ്തുവിന്റെ ജനനത്തെ ആദരിച്ചു.എന്തായാലും ക്രിസ്മസിന് എല്ലാ വീടുകളിലും ക്രിസ്മസ് ട്രീ ഒരുക്കുന്നു