Latest News

വീടുവെയ്ക്കാനാഗ്രഹിക്കുന്നവര്‍ അതിനുള്ള സ്ഥലം മാത്രം കണ്ടെത്തിയാല്‍ മതി; ബാക്കിയുള്ള കാര്യങ്ങളെല്ലാം ബില്‍ടെക് നോക്കിക്കോളും.!

Malayalilife
വീടുവെയ്ക്കാനാഗ്രഹിക്കുന്നവര്‍ അതിനുള്ള സ്ഥലം മാത്രം കണ്ടെത്തിയാല്‍ മതി;  ബാക്കിയുള്ള കാര്യങ്ങളെല്ലാം ബില്‍ടെക് നോക്കിക്കോളും.!

ഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഒത്തുചേര്‍ന്നൊരു വീട് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്നായിരിക്കും. സ്വ്പനം കാണുമ്പോള്‍ എല്ലാം വളരെ സിംപിളായി തോന്നുമെങ്കിലും വീടു പണിയാനായി മുന്നിട്ടിറങ്ങുമ്പോഴാണ് അതിനു പിന്നിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസിലാകു. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍തന്നെയായിരിക്കണം തന്റെ വീടെന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടാകും. വീടുപണിയാന്‍ ആഗ്രഹിക്കുന്നവര്‍ വിദേശത്തോ ജോലിത്തിരക്കുള്ള ആളോ ആണെങ്കില്‍ അവിടെ തീര്‍ന്നു. പണിക്കാര്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പണിതീര്‍ത്തങ്ങു പോകും. പണം ചെലവാക്കിയതു മിച്ചം എന്ന നിരാശയായിരിക്കും അവസാനം ഉണ്ടാവുക.
 
എഞ്ചിനീയര്‍,ആര്‍കിടെക്റ്റ്, കോണ്‍ട്രാക്ടര്‍, ഇന്റീരിയര്‍ ഡിസൈനര്‍ തുടങ്ങിയ ജോലിക്കാരെ കണ്ടെത്തണം അങ്ങനെ കടമ്പകള്‍ ഏറെ കടക്കണം വീടുപണിയൊന്നു പൂര്‍ത്തിയാക്കാന്‍. ഇവരെയൊക്കെ കണ്ടെത്തിയാലും കൃത്യസമയത്ത് പണിക്കെത്തുമോ, പണി പൂര്‍ത്തിയാക്കുമോ എന്നു തുടങ്ങിയ ടെന്‍ഷനുകളും ഒപ്പമുണ്ടാകും. കാരണം പണി നീളുന്നതിനനുസരിച്ച് ചെലവും വര്‍ധിച്ചു കൊണ്ടിരിക്കും. പക്ഷേ, വേഗത്തലും കൃത്യതയിലും പണി പൂര്‍ത്തിയാക്കുന്ന ജോലിക്കാരെ എവിടെപ്പോയി കണ്ടു പിടിക്കുമെന്നാണ് പലരുടെയും ആശങ്ക. അതിനുള്ള കൃത്യമായ ഉത്തരമാണ് എറണാകുളം ജില്ലയിലെ ചക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ടെക് എന്ന കമ്പനി. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഒരു കംപ്ലീറ്റ് സൊലൂഷന്‍ പ്രൊവൈഡറാണ് ബില്‍ടെക്. എഞ്ചിനീയര്‍, ആര്‍കിടെക്റ്റ്, കോണ്‍ട്രക്ടര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഇന്റീരിയര്‍ ഡിസൈനര്‍ തുടങ്ങി വീടു പണി പൂര്‍ത്തിയാക്കാനാവശ്യമായ എല്ലാവരെയും ബില്‍ടെക് തന്നെ നല്‍കും. അതു കൊണ്ടു കൂടിയാണ് ഇവരെ കംപ്ലീറ്റ് സൊലൂഷന്‍ പ്രൊവൈഡര്‍ എന്നു വിളിക്കുന്നതും. സ്ട്രക്ച്ചറല്‍ ഡിവിഷന്‍, സിവല്‍ ഡിവിഷന്‍, ഇന്റീരിയര്‍ ഡിവിഷന്‍ എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് ബില്‍ടെക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരിക്കുന്നത്.

വീടുവെയ്ക്കാനാഗ്രഹിക്കുന്നവര്‍ അതിനുള്ള സ്ഥലം മാത്രം കണ്ടെത്തിയാല്‍ മതി.ബാക്കിയുള്ള കാര്യങ്ങളെല്ലാം ബില്‍ടെക് നോക്കിക്കോളും. കേരളത്തില്‍ എവിടെയാണെങ്കിലും ഇവരുടെ സേവനം ലഭ്യമാണ്.സ്ഥലം കണ്ടെത്തി സ്വപ്നഭവനം എങ്ങനെയായിരിക്കണം എന്നുള്ളതു കൂടി പറഞ്ഞു നല്‍കിയാല്‍ മതി. പിന്നീടുള്ള കാര്യങ്ങളെല്ലാം സ്വന്തം വീടാണെന്നുള്ള ബോധ്യത്തോടെ കൃത്യസമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ബില്‍ടെക് നല്‍കും. പലപ്പോഴും വീടു പണി നീണ്ടു പോകുന്നതാണ് അധിക പണച്ചെലവിനുള്ള പ്രധാന കാരണം. കൃത്യ സമയത്ത് പണി പൂര്‍ത്തികരിച്ചു നല്‍കും എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കൃത്യമായതും എല്ലാവര്‍ക്കും താങ്ങാനാവുന്ന ബജറ്റിലുമാണ് ബില്‍ടെക് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഗ്രീന്‍ ഹോം, ഊര്‍ജസംരക്ഷണം എന്നീ സവിശേഷതകള്‍ കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. നിര്‍മാണ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള നിരവധി പേരാണ് ജോലിക്കാരായുള്ളത്.

ബില്‍ടെക് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ഏറ്റെടുത്ത് നടത്തുന്നത്. വീടുകളോടൊപ്പം ഓഫീസ് സ്ഥാപനങ്ങള്‍, ഫല്‍റ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍, മഠങ്ങള്‍ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ണ ഉത്തരവാദിത്തത്തോടെ പൂര്‍ത്തീകിച്ച് നല്‍കും.
 
പഴയ വീടാണ് അതൊന്നു പുതിക്കി പണിയണം. പഴമ നഷ്ടപ്പെടുത്താതെ പുതുമവരുത്തണം ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നവരുമുണ്ടാകും. അവര്‍ക്കും ധൈര്യപൂര്‍വ്വം ബില്‍ടെകിനെ സമീപിക്കാം. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പഴയ വീടുകളെ പുതുക്കി നിര്‍മിച്ച് ബില്‍ടെക് നല്‍കും.ഉപഭോക്താക്കളുടെ ആശയങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചുമാത്രമേ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു കൊണ്ടു പോകുകയുള്ളു. അതുകൊണ്ടു തന്നെ ഏറ്റവും സംതൃപ്തമായ സേവനമാണ് ബില്‍ടെക് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് ബില്‍ടെക് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഏറ്റവും മികച്ചതും ഗുണമേന്‍മയുള്ളതുമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതും ഫാക്ടറി ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ്. ഓരോ പ്രോജക്ടറ്റും രണ്ടു മൂന്നു തവണ വിലയിരുത്തി ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കേട്ട് അവരുടെ പൂര്‍ണ സംതൃപ്തി നോക്കിയാണ് നിര്‍മിക്കുന്നത്. നിലവില്‍ ഉപഭോക്താക്കളിലധികവും പ്രവാസികളാണ്. അവര്‍ക്ക് ഓണ്‍ലൈനായി കണ്ട് നിര്‍മാണ പുരോഗതി വിലയിരുത്താനുള്ള അവസരവുമുണ്ട്. അതിനാല്‍ പണി നടക്കുന്ന സമയത്ത് അടുത്തില്ലല്ലോ, എന്തായിട്ടുണ്ടാകും എന്നുള്ള ടെന്‍ഷനും വേണ്ട. 

Read more topics: # builtech-new home maker
builtech-new home maker

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES