പുൽത്തകിടിയും മാറട്ടെ

Malayalilife
പുൽത്തകിടിയും മാറട്ടെ

ടിന്റെ എലിവേഷൻ ഭംഗിക്ക് മാറ്റ് കൂട്ടുന്നതാണ് വീടിനു മുന്നിലെ ലാന്റ്‌സ്‌കോപിങ്ങ്. മനേഹരമായ ലാന്റ് സ്‌കോപിങ്ങ് വീടിനെനക്കുറിച്ച് നല്ലൊരു ഇംപ്രഷൻ സൃഷ്ടിക്കും. വീട് റിമോഡലിങ് ചെയ്യുമ്പോൾ നിലവിലുള്ള ലാന്റ് സ്‌കോപിങ്ങിന് തകരാറുണ്ടാവുന്ന സാധ്യതയുള്ളതിനാൽ വീട് ഒരുക്കിയ ശേഷം ലാന്റ്‌സ്‌കോപിങ്ങ് മാറ്റങ്ങൾ വരുത്താം. കുറഞ്ഞത്
പത്ത് വർഷത്തിലൊരിക്കൽ ലാന്റ്‌സ്‌കോപ് റീമോഡലിങ് ചെയ്യേണ്ടതാണ്.

ഒത്തിരി ചെടികൾ വേണ്ട

പുൽത്തകിടി നിറയെ ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നെങ്കിൽ അവ നീക്കം ചെയ്യണം. പുൽത്തകിടി പ്ലയിനായി ഒരുക്കുന്നതാണ് ഭംഗി. കൂടുതൽ സ്ഥലം ഉള്ളതായി തോന്നിക്കുകയും ചെയ്യും. പുൽത്തിടിയിൽ റെഡ്പാം പോലുള്ള മരങ്ങളും ഇല അധികം പൊഴിക്കാത്ത ചെടികളും വളരെ കുറച്ച് മാത്രം വച്ചു പിടിപ്പിക്കാം. ഇല അധികം പൊഴിക്കാത്ത ചെടികളാണെങ്കിൽ ലാന്റ് വൃത്തിയാക്കാൻ എളുപ്പമായിരിക്കും

ശിൽപങ്ങൾ നീക്കാം

പഴയ ലാന്റ് സ്‌കേപിങ്ങ് ഭാഗമായിരുന്നു ഗാർഡനിലെ കുളത്തിനു ചുറ്റുമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ശില്പങ്ങൾ. ഇതൊക്കെ ഇപ്പോ ഔട്ട് പാഷൻ ശിൽപങ്ങളും പ്രതിമകളും മാറ്റി ഒന്നോ രണ്ടോ ടെറോകോട്ടാ പോട്ടറി വയ്ക്കുന്നതാണ് ന്യൂ ട്രെൻഡ്. ലാന്റ് സ്‌കോപിങ്ങ് ചെയ്യുമ്പോൾ ലാന്റിൽ ചെറിയ കയറ്റവും ഇറക്കവും സൃഷ്ടിക്കുന്നതും ഭംഗി കൂട്ടും.

ഡ്രൈവ് വേയിൽ സ്റ്റോണുകൾ

ലാന്റ് സ്‌കോപിനിടയിലുള്ള ഡ്രൈവ് വേയിൽ പേവിങ്ങ് സ്റ്റോണുകൾ പാകാം. വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള ഇന്റർലോക്കിന് ടൈലുകളും ലഭ്യമാണ്. പുൽത്തകിടിക്കിടയിലൂടെ നടക്കാനായി കരിങ്കൽ കക്ഷണങ്ങൾ പാകി 'വർക്ക് വേ യും ഒരുക്കാം. ചെറിയ വാട്ടർബോഡിക്ക് ചുറ്റും 'പെബിൾസ് വിരിക്കുന്നതും ലാന്റ് സ്‌കോപിങ്ങിന്റെ ഭംഗി കൂട്ടും.

beautiful garden set your hme more beauty some tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES