ആരോഗ്യപ്രദമായ ഉറക്കത്തിന് ഏറ്റവും അത്യാവശ്യം എന്ന് പറയുന്നത് വൃത്തിയുള്ള കിടക്ക എന്നുള്ളതാണ്. എന്നാൽ കിടക്ക വിരികൾ വൃത്തയാക്കുമ്പോഴും തലയണ ഉറകൾ വൃത്തിയാക്കാൻ ഭൂരി ഭാഗം ആളുകളും ശ്രമിക്കാറില്ല. എന്നാൽ തലയിണ കഴുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. സിന്തറ്റിക് തലയിണ പകുതിയില്‍ വച്ച് മടക്കുക. കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.
2. തലയിണ നീളത്തില്‍ മടക്കുക. അതിനുശേഷം മധ്യഭാഗത്തും മുകളിലും താഴെയും റബ്ബര്‍ ബാന്‍ഡുകളിടുക. തലയിണയ്ക്കുള്ളില്‍ നിറച്ചിരിക്കുന്ന വസ്്തു കട്ടപിടിക്കുന്നത് തടയാന്‍ ഇതിലൂടെയാകും. നിവര്‍ത്തിയിട്ട് ഉണക്കുക.
3. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ഉപയോഗിക്കുക. അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്.
4. രണ്ട് തലയിണകള്‍ ഒരുമിച്ച് കഴുകുക.
5 . പഴയ തലയിണകള്‍ പുന:രുപയോഗിക്കുക. ഇവ വളര്‍ത്തുനായകള്‍ക്കുള്ള കിടക്കകളായും മറ്റും ഉപയോഗിക്കാവുന്നതാണ്.