സ്റ്റെയര്‍കെയ്‌സിന് താഴെ പൂജാമുറി പാടില്ല. പൂജാമുറിക്ക് പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്. ഗൃഹമധ്യം, വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്കു, പടിഞ്ഞാറ് എന്നീ സ്ഥാനങ്ങളാണിവ. റൂഫ് ഓപ്പണായൊരു സ്ഥലത്തെയാണ് കോര്‍ട്യാര്‍ഡ് എന്നു പറയുന്നത്. അത്തരം സ്ഥലങ്ങളും പൂജാമുറിക്ക് ചേരില്ല. നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനമായ കാര്യമാണ് ജീവന്‍. ശരീരം സുഖമായിരിക്കണമെങ്കില്‍ ആ ജീവന്‍ ഏറ്റവും സുരക്ഷിതമായി ഇരിക്കണം. അങ്ങനെയൊരു വീടിന്റെ ആത്മാവാണ് പൂജാമുറി, ഈശ്വരീയ സങ്കല്‍പം. വിശ്വാസത്തിന് ഇരിപ്പിടമായി നല്‍കേണ്ടത് വീട്ടിലെ ഏറ്റവും ഉത്തമമായ ഏതെങ്കിലും സ്ഥലമാണ്. അല്ലാതെ ബാക്കി വരുന്ന മോശമായ സ്ഥലം കൊടുക്കുകയല്ല വേണ്ടത്. വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്ക് എന്നീ ഭാഗങ്ങളാകും ഉത്തമം.
വീടു പണി കഴിഞ്ഞതാണെങ്കില്‍ കോര്‍ട്യാര്‍ഡിലൂടെ പൂജാമുറിയിലേക്ക് പ്രവേശിക്കുന്ന രീതി വാസ്തുശാസ്ത്രമനുസരിച്ച് ദോഷകരമല്ല. കോര്‍ട്യാര്‍ഡ് അഥവാ നടുമുറ്റത്തിന്റെ സ്ഥാനം വീടിന്റെ വടക്കോ അല്ലെങ്കില്‍ കിഴക്കോ വശങ്ങ ളിലാണ് കൊടുക്കേണ്ടത്. രണ്ടാം നിലയിലേക്ക് ഉയര്‍ത്തുന്ന മുറികള്‍ പടിഞ്ഞാറും തെക്കും വശങ്ങളില്‍ എടുക്കുമ്പോള്‍ സ്റ്റെയര്‍കെയ്‌സിന്റെ സ്ഥാനം തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറു വശത്ത് വരുന്നതാണ് ഉത്തമം