വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളി കൂടിയാണ്. ചില പൊടികൈകൾ നമുക്ക് വശമുണ്ടങ്കിൽ വീട് അതിവേഗം വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. ഇതാ ആ പൊടികൈകൾ ഏതൊക്കെ എന്ന് നോക്കാം...
കട്ടിംഗ് ബോർഡിൽ കറ കൊണ്ട് മൂടുകയാണെങ്കിൽ നാരങ്ങനീര് മുറിച്ച് വച്ച് വൃത്തിയാക്കാവുന്നതാണ്. അതോടൊപ്പം സ്പൂണുകളിൽ ഉണ്ടാകുന്ന തുരുമ്പിനെ കളയാനും നാരങ്ങ നല്ല ഒരു മാർഗം കൂടിയാണ്. കുളിമുറിയിലെ ഷവറിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യാനായി പ്ലാസ്റ്റിക് കവറില്‍ വിനാഗിരി ഒഴിച്ചശേഷം ഷവറിലേക്ക് രാത്രി മുഴുവന്‍ കെട്ടിവയ്ക്കുക. ഇതിലൂടെ കാര്യങ്ങൾ അതിവേഗം വൃത്തിയാക്കാൻ സഹായിക്കും. . മേശപ്പുറത്ത് ഉണ്ടാകുന്ന സ്‌ക്രാച്ചുകൾ കളയുന്നതിനായി അൽപ്പം വിനാഗിരിയും മുക്കാല്‍ ഭാഗം ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതംകൊണ്ട് തുടച്ചാല്‍ ഈ സ്ക്രച്ചുകൾ വൃത്തിയാകാവുന്നതാണ്. അതോടൊപ്പം പഴയൊരു ടോയ്ലറ്റ് റോള്‍ ട്യൂബ് എടുത്ത് വാക്വം ക്ലീനറിൽ പിടിപ്പിക്കുന്നതിലൂടെ മുറിയുടെ മൂലകളിലെ പൊടി കളയാൻ സാധിക്കുന്നു.
തറയിൽ ഉണ്ടാകുന്ന അഴുക്ക് കളയുന്നതിനായി മോപ്പില്‍ പഴയൊരു സോക്സ് ഘടിപ്പിച്ചാല്‍ മതിയാകും. ലും മോപും വൃത്തിയാക്കുന്നതിന് അതുപയോഗിച്ച ശേഷം സോപ്പുവെള്ളത്തില്‍ കഴുകാവുന്നതാണ്. അതോടൊപ്പം ഒരു പെയിൻ്റെ ബ്രഷ് . ജനാല വിരികളിലെയും അഴികളിലേയും പൊടിയും മറ്റും തട്ടിക്കളയാന്‍ ഉപയോഗിക്കാവുന്നതാണ്.