Latest News

അടുക്കള വൃത്തിയാക്കാൻ ചില മാർഗ്ഗങ്ങൾ

Malayalilife
 അടുക്കള വൃത്തിയാക്കാൻ ചില  മാർഗ്ഗങ്ങൾ

വീടുകളിൽ പെട്ടന്ന് അഴുക്ക് പറ്റിപ്പിടിക്കാൻ സാധ്യകൂടിയ ഇടങ്ങളിൽ ഒന്നാണ് അടുക്കള. വളരെ കരുതലോടെവേണം വൃത്തിയ്ക്കാനുമെല്ലാം.  അടുക്കളയിലെ അറ്റകുറ്റപ്പണികൾ   അധികം സമയമോ അധ്വാനമോ ചെലവഴിക്കാതെ എങ്ങനെ ലളിതമാക്കാം എന്ന് നോക്കാം.

മിക്ക വീടുകളിലും  ഭക്ഷണാവശിഷ്ടങ്ങളും മറ്റും സിങ്കിൽ നിന്ന് പുറത്തേക്കുള്ള പൈപ്പിൽ അടിഞ്ഞ് വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നത്  പ്രശ്നമാണ്.  ചില സാഹചര്യങ്ങളിൽ  ദുർഗന്ധവും വമിക്കാം.   ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച്  ഫ്രീസറിൽ വയ്ക്കുക. ഐസ് രൂപത്തിലായി കഴിഞ്ഞാൽ ഉടൻ താനാണ്  ഇത്  സിങ്കിൽ പൊട്ടിച്ച് വിതറുക.  കുറച്ച് ചൂടുവെള്ളമൊഴിച്ച് വിനാഗിരി അലിഞ്ഞ് ഒഴുകിയ ശേഷം സിങ്ക് കഴുകാം. ഇതോടെ  കുഴലിൽ പറ്റിപ്പിടിച്ചിട്ടുള്ള മാലിന്യങ്ങൾ  പുറന്തള്ളപ്പെടും.

 ഓട്ടമൊബീൽ ഷോപ്പിൽ നിന്ന് ലഭിക്കുന്ന ‘ഡീ ഗ്രീസർ’ ഇലക്ട്രിക് ഹുഡിന്റെ ഫിൽറ്റർ അഴിച്ചെടുത്ത ശേഷം ചൂടുവെള്ളവുമായി ചേർത്ത് നല്ലതുപോലെ കഴുകുക. പൂർണമായി തന്നെ കരിയും എണ്ണമയവും  മാറിക്കിട്ടും. ഫിൽറ്റർ  നന്നായി ഉണക്കിയ ശേഷം പിടിപ്പിക്കാവുന്നതാണ്.  ഇത് ആറ് മാസത്തിലൊരിക്കലെങ്കിലും ചെയ്യേണ്ടതാണ്.

 നനഞ്ഞ തുണികൊണ്ട് കാബിനറ്റ്, അവ്ൻ, ഫ്രിഡ്ജ് എന്നിവയുടെ കട്ലറി ട്രേ തുടച്ചാൽ കാലക്രമേണെ തുരുമ്പ് പിടിക്കാൻ സാധ്യത ഏറെയാണ് .  ഉണങ്ങിയ കോട്ടൺ തുണികൊണ്ട് ‘റസ്റ്റ് ക്ലീനർ’ പുരട്ടിയ ശേഷം വൃത്തിയാക്കിയാൽ അഴുക്കും ചെളിയും മാറിക്കിട്ടുന്നതാണ്. 

 കിച്ചൻ കാബിനറ്റ് ആഴ്ചയിൽ ഒരിക്കൽ  വീതം വൃത്തിയാക്കുക. ഇങ്ങനെ ചെയുന്നത് ജോലിയുടെ  കാഠിന്യം കുറയ്ക്കും.പാറ്റയുടെയും പല്ലിയുടെയും ശല്യം ഉള്ളിലെ സാധനങ്ങൾ എല്ലാം പുറത്തെടുത്ത് തുടച്ചു വൃത്തിയാക്കിയാൽ മാറികിട്ടുന്നതാണ്. നനഞ്ഞ തുണികൊണ്ട് എംഡിഎഫ്, പ്ലൈവുഡ് എന്നിവ തുടച്ചാൽ കേടുവരും എന്നകാര്യം ഓർക്കണം.

 ഗ്യാസ് അടുപ്പിന്റെ ബർണർ മാസത്തിലൊരിക്കലെങ്കിലും ഊരിയെടുത്ത് തുടച്ച് വൃത്തിയാക്കുക. സുഷിരങ്ങളിൽ അടിഞ്ഞ് കൂടിയ  അഴുക്കും പൊടിയുമെല്ലാം നീക്കാം.
 

Read more topics: # How to clean kitchen neatly
How to clean kitchen neatly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES