മൃഗങ്ങൾ വഴി മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.എന്നാൽ ഇന്ന് ഈ വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് എണ്‍പതുകളില്‍ ലോകമെമ്ബാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യതയുണ്ട്. ഈ രോഗം സാധാരണയായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ആദ്യമായി കുരങ്ങുകളില്‍ 1958ലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍
വൈറസ് മൂലമുണ്ടാവുന്ന രോഗമാണ് കുരങ്ങുപനി. ഇതിന്റെ പ്രാഥമിക ലക്ഷണം പനി തന്നെയാണ്. തടിപ്പും ചുണങ്ങും
ശരീരത്തില്‍ അങ്ങിങ്ങായി രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം.കുരങ്ങുപനി സാധാരണഗതിയില്‍ അത്ര ഗുരുതരമാവാറില്ല.
പകരുന്നത് എങ്ങനെ?
മനുഷ്യരിലേക്ക് മൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. വളരെ അടുത്ത ബന്ധത്തിലൂടെയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്.
ചികിത്സ
മങ്കിപോക്സിന് പ്രത്യേക ചികിത്സ വൈറല്‍ രോഗമായതിനാല്‍ ലഭ്യമല്ല. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗത്തിന് വാക്‌സിനേഷന്‍ നിലവിലുണ്ട്.
ശ്രദ്ധിക്കേണ്ടവ
സുരക്ഷിതമല്ലാത്ത സമ്ബര്‍ക്കം വന്യമൃഗങ്ങളുമായി ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്ബര്‍ക്കവും ഒഴിവാക്കണം. മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുമ്ബ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.