Latest News

പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ

Malayalilife
പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ

രോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഉലുവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവര്‍ത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാല്‍ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു. 

കരളില്‍ നിന്നു വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേര്‍ത്ത ഭക്ഷണം സഹായകം. ഉലുവയിലടങ്ങിയ കാല്‍സ്യം, വിറ്റാമിന്‍ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനു സഹായകം.

ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങള്‍.ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഉലുവയിലുണ്ട്. ആമാശയത്തില്‍ നിന്നു രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകള്‍ സഹായകം. ഉലുവയില്‍ അമിനോ ആസിഡുകള്‍ ധാരാളം. ഇന്‍സുലിന്‍ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകള്‍ ഗുണപ്രദം. ഉലുവ ചേര്‍ത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്

Read more topics: # fenugreek for diabeties
fenugreek for diabeties

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES