ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ് വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വാഴക്കൂമ്പിന്റെ മൂത്ത പോളകൾ എടുത്തുമാറ്റിയാൽ മൂപ്പെത്താത്ത പോളകൾ കാണാം. വാഴപ്പിണ്ടി പോലെ ഇതും ഭക്ഷ്യയോഗ്യമാണ്. ഇവ കൂട്ടി അരിഞ്ഞുണ്ടാക്കുന്ന തോരൻ സ്വാദിഷ്ഠമായ വിഭവമാണ്. വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം. വാഴകൂമ്പകൊണ്ടു കൊണ്ട് എങ്ങനെയൊക്കെ ഉപയോഗപ്രദമാണെന്നു നോക്കാം.
പ്രമേഹ രോഗികൾക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയിൽ 3–4 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം.
വിളർച്ചയുള്ള കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകണം. രുചിയുള്ള രീതിയിൽ നൽകിയാൽ കുട്ടികൾക്കും ഇഷ്ടപെടും.
മുലപ്പാൽ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധം. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ഇനി ആർത്തവമുള്ള സ്ത്രീകൾക്ക് ആണെങ്കിൽ ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.
വാഴയുടെ കൂമ്പിലയുടെ അഗ്രഭാഗം വിരിയാതെ പുറത്തുവരികയും കൂമ്പില വെള്ളനിറമായി മാറുകയും ചെയ്യുന്ന ഒരു രോഗമാണ് വെള്ളക്കൂമ്പ് രോഗം. സാധാരണയായി കാത്സ്യത്തിന്റെ കുറവുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വഴനട്ട് നാലാം മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. അഞ്ച് - ആറ് മാസം പ്രായമാകുമ്പോൾ രോഗം തീവ്രമായി പ്രത്യക്ഷപ്പെടുന്നു.