ജീവിതശൈലി രോഗങ്ങൾ സാധാരണയായി എല്ലാവരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ സാധാരണയായി ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. ഭക്ഷണക്രമത്തിലെ അശ്രദ്ധയും വ്യായമക്കുറവുമെല്ലാമാണ് ഇതിന് പ്രധാന കാരണമായിരിക്കുന്നത്. എന്നാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ എങ്ങനെ ഇല്ലാതാകാമെന്നും കൊളസ്ട്രോൾ അതിവേഗം എങ്ങനെ കുറയ്ക്കാം എന്നും നോക്കാം.
ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും ഇതുവഴി കുറയ്ക്കാനാകും. ശരീരത്തിന്റെ ആരോഗ്യത്തിന് ചീരയില, മുരിങ്ങയില, തകര തുടങ്ങിയ ഇലക്കറികള്‍ ഏറെ ഉപയോഗപ്രധമാകും. അതുപോലെതന്നെ ധാരാളമായി ഇവയിൽ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു.
നിത്യേനെ ഓറഞ്ച് ജ്യൂസ് കുടിക്കിന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഒരുപരിധി വരെ സഹായിക്കും. അതോടൊപ്പം നല്ല കൊളസ്‌ട്രോള്‍ ശരീരത്തിൽ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നും ഗവേഷണത്തിലും പറയപ്പെടുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഓട്‌സും ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഓട്‌സും ഉത്തമമാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ഇത് കൂടാതെ ഫൈബര്‍ ഘടകങ്ങള്‍ ബീന്‍സ്, ആപ്പിള്‍, കാരറ്റ്, നെല്ലിക്ക തുടങ്ങിയവയിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനായി ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും സഹായിക്കുന്നു. ദിവസവും നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ ഇല്ലാതാക്കാൻ സഹായിക്കുന്നു.