കോവിഡ് സമൂഹവ്യാപനം സൃഷ്‌ടിക്കുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെ പാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും എല്ലാം എങ്ങനെ ശുചിയാക്കാം എന്ന് നോക്കാം.
1. പഴത്തിന്റെയും പച്ചക്കറികളുടെയും പായ്ക്കറ്റ് കൊണ്ടുവന്ന ഉടൻ തന്നെ അവ ഫ്രിജിലേക്ക് കയറ്റി വെയ്ക്കാതിരിക്കുക. ശേഷം ആരും തൊടാത്ത ഒരിടത്ത് പായ്ക്കറ്റ് വീട്ടില്‍ മാറ്റി വയ്ക്കുക. ഇവ നേരെ തന്നെ ഫ്രിജിലേക്ക് കയറ്റി വെച്ചാല്‍ മറ്റു സാധനങ്ങള്‍ കൂടി അണുബാധയുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.
2. ശുദ്ധമായ വെള്ളത്തില്‍ ഈ പഴവും പച്ചക്കറികളും നന്നായി കഴുകുക. ക്ലോറിനുണ്ടെങ്കില്‍ 50പിപിഎം തുള്ളി വെള്ളത്തില്‍ കലർത്തി അതില്‍ പഴവും പച്ചക്കറികളും കുറച്ച് സമയം ഇട്ടു വയ്ക്കാം.
3. ശുദ്ധ ജലത്തില്‍ മാത്രമേ പച്ചക്കറികളും പഴവർഗ്ഗങ്ങളും വൃത്തിയാക്കാകുകയുള്ളു
4. പഴങ്ങളും പച്ചക്കറികളും സാധാരണയായി വൃത്തിയാക്കിയ ശേഷം എവിടെയാണോ സൂക്ഷിക്കുന്നത് അവിടെ വെയ്ക്കുക.
5. ഒരിക്കലും ക്ലീനിങ്ങ് വൈപ്പ്, അണുനാശിനികള്‍, സോപ്പ് പോലെയുള്ളവയൊന്നും ഇവ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.