Latest News

പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍

Malayalilife
പൈനാപ്പിളിന്‍റെ  ആരോഗ്യ  ഗുണങ്ങള്‍

ല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്.  അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും  അതോടൊപ്പം വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം  പലതരത്തിലുള്ള ആന്‍റിഓക്സിഡന്റുകളും എന്‍സൈമുകളും നാരുകളും ഇവയില്‍ ഉൾപ്പെട്ടിട്ടുണ്ട്.

 ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി നല്‍കുന്നത്.  ‘ബ്രോമെലൈന്‍’ (bromelain) എന്ന എന്‍സൈം ആണ് പൈനാപ്പിളിന്‍റെ മിക്ക ഗുണങ്ങള്‍ക്കും കാരണമെന്ന് പറയുന്നത്. ഇത്  ദഹനത്തിനും ഒപ്പം പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും സഹായിക്കുന്നു. ക്യാന്‍സറിനെ വരെ അകറ്റിനിര്‍ത്താന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത്  സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ സഹായിക്കും.  അതുകൊണ്ട് തന്നെ  ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന്  നല്ലതാണ്.  ദഹനം  മികച്ചതാക്കൻ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.

 പൈനാപ്പിളിൽ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം നൽകുന്നുണ്ട്. 

സന്ധിവാതം കുറയ്ക്കുന്നതിന് പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത്  സഹായിക്കും.  ഇതിന് സഹായിക്കുന്നത് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ആണ്.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ധാരാളം പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍ സഹായിക്കും.


 വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ കഴിക്കാവുന്ന ഒരു ഫലമാണ്.  ശരീരഭാരം നിയന്ത്രിക്കാന്‍ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ സഹായിക്കും. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് . വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍  നല്ലതാണ്.

Read more topics: # Benefits of pine apple in health
Benefits of pine apple in health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES