വീട്ടിലെ തൊടിയിൽ എല്ലാം തന്നെ ധാരാളമായി കാണാൻ സാധിക്കുന്ന ഒന്നാണ് ചീര. എന്നാൽ ചീരക്ക് അത്ര പ്രാധാന്യം ഒന്നും ആരും അത്രയ്ക്ക് നൽകാറില്ല. എന്നാൽ ഇതിൽ ഗുണങ്ങൾ ഏറെയാണ്. വീട്ടിൽ തന്നെ യാതൊരു പരിചരണവുമില്ലാതെ രാസവളങ്ങൾ ഒന്നും ചേർക്കാതെ ചീര വളരും. രക്തമുണ്ടാകാനും, കണ്ണിനുമൊക്കെ വളരെ ഗുണമാണ് ചീര നൽകാറുള്ളത്.
ചീരയിൽ രക്ത ഉല്പാദനത്തിനുള്ള എല്ലാ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാൻ ചീരയിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റുകൾക്ക് സാധിക്കുന്നു. ചീരയിൽ ശക്തിയേറിയ ആന്റി-എയ്‌ജിംഗ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
വലിയ തോതിൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചീര ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും എതിരെ പ്രവർത്തിക്കും. കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാനും ചീര ഉപയോഗപ്രദമാണ്. ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലെ ബീറ്റാ കരോട്ടീന്‍ ആശ്വാസം പകരും. ദഹന പ്രശ്നനങ്ങൾ മാറുകയും ചർമ്മത്തിന് പുതുമയോടെ സംരക്ഷിക്കുകയും ചെയ്യൂ ന്നതിന് ചീര ദിവസവും കഴിക്കാവുന്നതാണ്.
കോശങ്ങളെ സഹായിക്കാനായി ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ പ്രവർത്തിക്കുന്നു. കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും ചീരയിൽ അടങ്ങിയിരിക്കുന്ന ലൂട്ടീന്‍ പൊരുതും.ചീര കഴിക്കുന്നതിലൂടെ തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കാൻ സാധിക്കുന്നു.