Latest News

പച്ചച്ചക്ക എങ്ങനെ കേടുകൂടാതെ രണ്ട് വർഷത്തോളം സൂക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
പച്ചച്ചക്ക എങ്ങനെ കേടുകൂടാതെ രണ്ട് വർഷത്തോളം സൂക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പോഷക സമ്പുഷ്‌ടമായ പഴങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് ചക്ക. പലതരം ആരോഗ്യഗുണങ്ങളും ഇവ കഴിക്കുന്നതിലൂടെ നമുക്ക് കിട്ടുന്നുമുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും ചക്കയിൽ  അടങ്ങിയിട്ടുണ്ട്. പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും എല്ലാം സഹായകരമാണ്.155 കലോറി വരെ  ഒരു കപ്പ് ചക്കയില്‍  അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഇവയിൽ  സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ എന്നിവ  വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്.  ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ചക്ക സീസൺ ആയതിനാൽ തന്നെ ഇവ എങ്ങനെ കേട് കൂടാതെ നമുക്ക് വീടുകളിൽ സൂക്ഷിക്കാം എന്ന് നോക്കാം. അതും ഒന്നോ രണ്ടോ ദിവസത്തേക്ക് വേണ്ടി മാത്രമല്ല ഒരുകൊല്ലം വരെ ചക്ക എങ്ങനെ വീടുകളിൽ കേടു കൂടാതെ സൂക്ഷിക്കാം എന്ന് നോക്കാം.

ചക്കപ്പുഴുക്കിനായി ഉപയോഗിക്കുന്ന പോലെ ചക്ക ചെറുതായി അരിഞ്ഞെടുത്ത  ശേഷം  ഒരു പരന്ന പാത്രത്തിൽ ഇട്ട ശേഷം ഒരു സ്പൂൺ ഉപ്പ് ചേർത്ത് ചക്ക നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു അപ്പ ചെമ്പ് എടുത്ത് വെള്ളം ചൂടായി ആവി വന്നതിന് ശേഷം  ഉപ്പ് ചേർത്ത് വച്ച ചക്ക ഇട്ടു ഒന്ന് മൂടി വയ്ച്ചു കൊടുക്കുക. ആവി വന്നു തുടങ്ങുമ്പോൾ തന്നെ ചക്ക ഒന്നുടെ ഇളക്കി കൊടുക്കുക. തുടർന്ന് ഒരു മിനിറ്റ് നേരം കൂടി മുടി വയ്ക്കുക. അധികം വെന്തുപോകാനും പാടില്ല. ശേഷം ഇവ ഒരു പരന്ന പത്രത്രത്തിൽ ഇട്ടു നന്നായി തണുക്കാൻ വയ്ക്കുക. ഒടുവിൽ  ഇവ പാക്ക് ചെയ്തു ഫ്രീസറിൽ വയ്‌ക്കേണ്ടതാണ്. ഇങ്ങനെ സൂക്ഷിച്ചു വച്ചാൽ ഒന്നുരണ്ട് കൊല്ലം വരെ കേടു കൂടാതെ സൂക്ഷിക്കാം.

 

How to keep securly jackfruit in one or two year

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES