ആരോഗ്യമുല്ല ശരീരമാണ് നമ്മളെ കൂടുതൽ ഉർജ്ജസ്വലരാകുന്നത്. അതിന് വേണ്ടി വ്യായാമവും, യോഗയും എല്ലാം ഗുണകരമാകുമ്പോൾ അതോടൊപ്പം മികച്ച ഭക്ഷണ രീതികളും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണ ശീലം ഇല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ പ്രതിരോധശക്തി കുറയും. അതുകൊണ്ട് തന്നെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തെ ഏറെ സഹായിക്കുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം.
പപ്പായ
പപ്പായ സ്ഥിരമായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. അതോടൊപ്പം തന്നെ ചര്‍മത്തിന് ഇവ തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. 88.3 മി.ഗ്രാം വൈറ്റമിന്‍ സി ഒരു കപ്പ് പപ്പായയില്‍ ഉണ്ട്.
സ്ട്രോബെറി
ഒരു കപ്പ് സ്ട്രോബെറിയില്‍ 87.4 മി.ഗ്രാം വൈറ്റമിന്‍ സി അടഞ്ഞിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.സ്ട്രോബെറിയിൽ ഇതോടൊപ്പം ഫോളേറ്റും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് ആരോഗ്യമേകുന്നു.
പൈനാപ്പിള്‍
ബ്രോമെലെയ്ന്‍ എന്ന ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുകയും ഒപ്പം ഇത് ബ്ലോട്ടിങ്ങ് തടയുകയും ചെയ്യും. 78.3 മി.ഗ്രാം വൈറ്റമിന്‍ സി ഒരു ബൗള്‍ പൈനാപ്പിളില്‍ ഉണ്ട്.
മാമ്പഴം
മാമ്പഴത്തിൽ ധാരാളമായി വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഏതാണ്ട് 122.3 മി. ഗ്രാം വിറ്റമിന്‍ സി ഇടത്തരം വലുപ്പമുള്ള ഒരു മാമ്പഴത്തിൽ ഉണ്ട്.