നമ്മൾ പൂക്കൾ കൂടുതലായും ഉപയോഗിക്കുന്നത് അലങ്കാരത്തിനും സുഗന്ധത്തിനുമായാണ്. പൂക്കൾക്ക് ഒരു പ്രത്യേക പങ്ക് നമ്മുടെ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നതിൽ ഉണ്ട്. അതായത്, നമ്മുടെ മാനസിക അവസ്ഥയെ പൂക്കളുടെ നിറവും മണവുമെല്ലാം വരെ സ്വാധീനിക്കാൻ പ്രാപ്തമാണ്. എന്നാൽ പൂക്കൾ ഭക്ഷ്യയോഗ്യം കൂടിയാണ്.
അരോമ തെറാപ്പിക്ക് വരെ പൂക്കൾ ഉപയോഗിക്കുന്നുണ്ട്.
റോസാപ്പൂവ്
എല്ലാവർക്കും പ്രിയപ്പെട്ട പുഷ്പമാണ് റോസ്. അതിന്റെ അത്ഭുതകരമായ സുഗന്ധത്താലും ആരോഗ്യ ഗുണങ്ങളാലും ഇവ പ്രിയപെട്ടവയാണ്. , പല വിദേശ നാടുകളിലും നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും സാലഡുകളിൽ റോസാപ്പൂവിന്റെ ഇതളുകൾ ഉൾപ്പെടുത്താറുണ്ട്. ആർത്തവം ക്രമരഹിതമാകുന്നതിനും ചികിത്സയായി പുരാതന ചൈനീസ് വൈദ്യത്തിൽ ദഹന സംബന്ധമായ അസുഖങ്ങൾക്കും ഇത് ഉപയോഗിച്ചിരുന്നു. കലോറി റോസാപ്പൂക്കളിൽ കുറവാണെന്നാണ് പറയുന്നത്. റോസാപ്പുക്കളിൽ ജലത്തിന്റെ അളവ് വളരെ കൂടുതലാണ്. ശരീരത്തെ പല വിധത്തിൽ പോഷിപ്പിക്കാൻ കഴിയുന്ന വിറ്റാമിൻ എ, ഇ എന്നിവയുടെ അളവും റോസാപ്പൂക്കളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
മത്തങ്ങപ്പൂവ്
നമ്മുടെ പല വിഭവങ്ങളിലും മത്തങ്ങ ഇടം പിടിക്കാറുണ്ട്. എന്നാൽ, മത്തങ്ങ പൂവും ഭക്ഷ്യയോഗ്യമാണ്. പലപ്പോഴും മത്തങ്ങ പൂവ് ഉപയോഗിച്ച് തോരൻ പോലുള്ള വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. വിറ്റാമിൻ ബി-9ന്റെ സമ്പന്നമായ ഉറവിടമാണിത്. കൂടാതെ, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്. എല്ലുകളെ ബലപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും മത്തങ്ങ പൂക്കളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾഗുണകരമാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ചെമ്പരത്തി
നമ്മുടെ വീട്ടുവളപ്പിൽ സ്ഥിരം കാണുന്ന ഒന്നാണ് ചെമ്പരത്തി പൂവ്. പൂജ ആവശ്യങ്ങൾക്ക് പുറമെ ഇവ , കേശവളർച്ചയിൽ പ്രധാനി കൂടിയാണ്. ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. നമ്മുടെ വീട്ടുവൈദ്യങ്ങളിൽ ചെമ്പരത്തി ചമ്മന്തിയാക്കിയും ചായയാക്കിയും ഉപയോഗിക്കാറുണ്ട്. രോഗങ്ങളെ ശമിപ്പിക്കാനുള്ള ഉത്തമമായ ഹെർബൽ ടീയാണ് ചെമ്പരത്തി എന്ന് പറയാം. ചെമ്പരത്തി കൊളസ്ട്രോൾ, രക്തസമ്മർദം പോലുള്ള ജീവിതശൈലി രോഗങ്ങളെ പിടിച്ചുകെട്ടാൻ അത്യധികം നല്ലതാണ്.