സാധാരണ നാം ഭക്ഷിക്കുന്ന ആപ്പിളിനേക്കാൾ എന്തുകൊണ്ടും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. സാധാരണ ആപ്പിളിനെക്കാള്‍ മുന്നിലാണ് ഗ്രീന്‍ ആപ്പിള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുക എന്നും ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെയും ജീവകം സിയുടെയും ഏറെ അടങ്ങിയിരിക്കുന്നു.
. പ്രമേഹ രോഗ ബാധിതരായിരിക്കുന്നവർക്ക് ഗ്രീന്‍ ആപ്പിള്‍ ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണ് എന്നും ഗവേഷകരുടെ പഠനത്തിലൂടെ തെളിയിക്കൂന്നു. അതോടൊപ്പം അളവില്‍ നിലനിര്‍ത്താനുള്ള പ്രത്യേക കഴിവ് ഇവയ്ക്ക് ഉണ്ട്.
. നിത്യയും പ്രഭാതത്തിൽ വെറും വയറ്റില്‍ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് പതിവാകുന്നതിലൂടെ ക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് നിയാതിരിക്കാനും സാധ്യമാകുന്നു.
. ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തക്കുഴലില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും ഗ്രീന്‍ ആപ്പിള്‍ ഏറെ ഗുണകരമാണ്.
. ധാരാളമായി ആന്റീ ഓക്‌സിഡന്റുകളും ഫ്‌ലവനോയിഡുകളും ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ രോഗ പ്രതിരോധ ശേഷി ഏറെ വർധിപ്പിക്കാൻ സഹായകരമാകുന്നു.
. ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നതിനായി ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാകുകയും അതോടൊപ്പം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായകരമാണ്.