വീട്ടിലെ അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവ പ്രധാന ചെയുന്നത്. അതോടൊപ്പം ഓക്കാനം, വയറു വേദന, ജലദോഷം, പനി തുടങ്ങിയവയ്ക്ക് ആശ്വാസം ഏകനായും ഇഞ്ചിക്ക് കഴിയുന്നുണ്ട്. ഇഞ്ചിയിൽ ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു. ഇഞ്ചി ചായയോ ഇഞ്ചി കഷായമോ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.
ദിവസവും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതിലൂടെ അണുബാധകളെ അകറ്റാൻ സഹായിക്കുന്നു. അതോടൊപ്പം ഇവ രുചി കൂട്ടുകയും ചെയ്യുന്നു. അതോടൊപ്പം ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ക്യാൻസർ രോഗങ്ങളെ തടയുകയും ചെയ്യുന്നു.
ഇഞ്ചി വെള്ളം ആയി തന്നെ ഇട്ട് കുടിക്കാവുന്നതാണ്. കോശജ്വലനത്തെ ഇഞ്ചി കഴിക്കുന്നതിലൂടെ പ്രതിരോധിക്കാന്‍ കഴിയും. അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനം കുറയ്‌ക്കാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്.ഹൃദ്രോഗം, പാര്‍കിന്‍സണ്‍സ് , അല്‍ഷിമേഴ്‌സ് , ഹണ്ടിങ്‌ടണ്‍ കാന്‍സര്‍ പോലുള്ള നാഡിനശീകരണ രോഗങ്ങള്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നവയെ ഇല്ലാതാക്കാനും ഇവ കൊണ്ട് സാധിക്കുന്നു.