വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ചാമ്പയ്‌ക്ക.20 വര്‍ഷത്തോളം വിളവ് ലഭിക്കുന്ന വൃഷം കൂടിയാണ് ഇത്. ഇവയ്ക്ക് വലിയ രീതിയിൽ ഉള്ള പരിചരണം ആവശ്യമില്ല. ഇവ പതിവായി കഴിക്കുന്നതിലൂടെ ശരീരം തണുപ്പിക്കാന്‍ സാധിക്കുന്നതാണ്.
സൂര്യാഘാതമേറ്റ് ശരീരത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധ എന്നിവയ്ക്ക് ഒരു പ്രധിവിധി കൂടിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്ക കഴിക്കുന്നതിലൂടെ കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കാനും സഹായിക്കും. അതോടൊപ്പം ദഹനത്തിനും ഇവ ഏറെ നല്ലതാണ്. ചാമ്പയ്‌ക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും.
അതേസമയം ചാമ്പയ്‌ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത്തിലൂടെ പ്രമേഹരോഗത്തിന് വളരെയധികം ഫലപ്രദം ആകും. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ മൂലം ക്ഷീണമുണ്ടാന്ന സാഹചര്യത്തിലും ചാമ്പയ്‌ക്ക കഴിക്കുന്നത് നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് തടയും. ഇത് കൂടാതെ വെറുതെ കഴിക്കുന്നതോടൊപ്പം ജ്യൂസ്,സ്‌ക്വാഷ്, വൈന്‍ എന്നിവയുണ്ടാക്കാനും ഇത് കൊണ്ട് സാധിക്കുന്നു.