സ്ത്രീ കളുടെ സൗന്ദര്യ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ഉണ്ടാകുന്ന ഒന്നാണ് സ്‌ട്രെച് മാര്‍ക്കുകള്‍. സാധാരണയായി ഇത് കാണപ്പെടുന്നത് അരഭാഗം, തുട, പുറം, ഇടുപ്പ്, സ്തനങ്ങള്‍, നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ്. ചര്‍മ്മത്തില്‍ സമാന്തര രേഖകളുടെ രൂപത്തിലാവും സാധാരണയായി, സ്ട്രെച്ച് മാര്‍ക്കുകള്‍ പ്രത്യക്ഷപ്പെടുക. ഇത്തരം വരകള്‍ക്ക് നിങ്ങളുടെ സാധാരണ ചര്‍മ്മത്തില്‍ നിന്നും വ്യത്യസ്തമായ നിറവും ഘടനയുമാവും ഉണ്ടായിരിക്കുക. ചര്‍മ്മത്തിന്റെ പാളികളില്‍ ഉണ്ടാവുന്ന വലിച്ചില്‍ ആണ് പ്രധാനമായും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാവുന്നതിന് പിന്നിലെ കാരണം.
തങ്ങളുടെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് മിക്ക സ്ത്രീകളുടേയും കാര്യത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ വികസിക്കപ്പെടുന്ന സാധ്യത കാണ്ടുവരാറുണ്ട്. ഇത്തരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ വയറ്റില്‍ വളരുന്ന കുഞ്ഞ് വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് പ്രത്യക്ഷപ്പെടുന്നു. വയറ്, തുടഭാഗം, സ്തനങ്ങള്‍ എന്നിവയില്‍ കുഞ്ഞ് വളരുമ്ബോള്‍, തുടര്‍ച്ചയായി ഉണ്ടാകുന്ന വലിച്ചിലും അനക്കവും ഒക്കെ സ്ട്രെച്ച് അടയാളങ്ങളെ പ്രത്യക്ഷപ്പെടുത്തും. ചര്‍മ്മത്തിന്റെ പെട്ടെന്നുള്ള വലിച്ചിലും സങ്കോചവും ഇടുപ്പ്, തുട, സ്തനങ്ങള്‍ എന്നിവയുടെ ഭാഗങ്ങളില്‍ സ്ട്രെച്ച് മാര്‍ക്കുകളിലേക്ക് നയിക്കുന്നു. രണ്ട് തരം സ്ട്രെച്ച് മാര്‍ക്കുകള്‍ ആണ് പ്രധാനമായും ഉള്ളത്. സ്ട്രൈ റുബ്ര (Striae rubrae) എന്ന പേരില്‍ അറിയപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകളാണ് അതിലൊന്ന്.
ചുവപ്പ് കലര്‍ന്നതോ പര്‍പ്പിള്‍ നിറത്തിലുള്ളതോ ആണ് ഒന്നാമത്തേത്. അവ രൂപം കൊള്ളുന്നത് ചര്‍മ്മത്തിന്റെ പാളികളെ വലിച്ചു നീട്ടിക്കൊണ്ട് രക്തക്കുഴലുകള്‍ പുറത്തുകാണിക്കുന്ന രീതിയിലാണ്. നിങ്ങള്‍ക്ക് ചൊറിച്ചില്‍ ഈ ഘട്ടത്തില്‍, ഈ സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക് ചുറ്റും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.സ്വാഭാവികമായ രീതിയില്‍ സ്ട്രെച്ച് മാര്‍ക്കുകളെ ഒഴിവാക്കുന്നതിന് പരിഹാരമായ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നമുക്കു നോക്കാം. ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തി കൊണ്ട് സ്ട്രെച്ച് മാര്‍ക്കുകളെ ഒഴിവാക്കാന്‍ വിറ്റാമിന്‍ ഇ പോഷകങ്ങളാല്‍ സമ്ബുഷ്ടമായ അര്‍ഗന്‍ ഓയില്‍ സഹായിക്കുന്ന ചേരുവയാണ്.
തകര്‍ന്ന ചര്‍മ്മകോശങ്ങളെ സൗഖ്യമാക്കാനും സ്ട്രെച്ച് അടയാളങ്ങളെ മങ്ങിയാതാക്കാനും പതിവായി ആര്‍ഗന്‍ ഓയില്‍ സ്ട്രെച്ച് മാര്‍ക്കുകളില്‍ പുരട്ടുന്നത് സഹായിക്കും. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളാല്‍ സംബന്ധമായ ഒന്നാണ് നാരങ്ങ നീര്. അതുകൊണ്ട് തന്നെ ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍ കുറയ്ക്കാന്‍ പ്രയോജനപ്പെടുന്നു. ദിവസവും നാരങ്ങ നീര് സ്ട്രെച്ച് മാര്‍ക്കുകള്‍ക്കെതിരേ ഫലങ്ങള്‍ കാണുന്നതിനായി ഈ ഭാഗത്ത് ഉപയോഗിക്കുക. ഉരുളക്കിഴങ്ങില്‍ അന്നജവും മറ്റ് സ്കിന്‍ ലൈറ്റിംഗ് എന്‍സൈമുകളും ഉൾക്കൊണ്ടിട്ടുള്ളതിനാൽ ചര്‍മ്മത്തില്‍ നിന്ന് ഇരുണ്ട വൃത്തങ്ങള്‍, പാടുകള്‍, കളങ്കങ്ങള്‍ എന്നിവ കുറയ്ക്കാനായി ആളുകള്‍ അവ ഉപയോഗിച്ചു വരുന്നു. ചര്‍മ പരിഹാരങ്ങള്‍ക്കുള്ള ഒരു സൂപ്പര്‍ഫുഡ് ആണ് പ്രോട്ടീനുകളും അമിനോ ആസിഡുകളും നിറഞ്ഞ മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്കുകളില്‍ മുട്ടയുടെ വെള്ള പ്രയോഗിക്കുമ്ബോള്‍ ഇത് ചര്‍മ്മത്തിന്‍്റെ വലിച്ചില്‍ കുറച്ചുകൊണ്ട് കൂടുതല്‍ ഇറുകിയതാക്കാന്‍ സഹായിക്കും.