അകരാണമായിട്ടുണ്ടാകുന്ന രോഗ ലക്ഷണമാണ് കൈ കാല്‍ മരവിപ്പ്. പല രോഗങ്ങളുടേയും ആരംഭമായിട്ടാണ് ഈ ലക്ഷണത്തെ പഴമക്കാര്‍ പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് അധികരിച്ചിരിക്കുന്ന അവസ്ഥ, സെര്‍വിക്കല്‍ സ്പോണ്‍ഡിലോസിസ്, ലംബാര്‍സ്പോണ്ടിലോസിസ് എന്നിവയില്‍ ഈ ലക്ഷണങ്ങള്‍ കാണാം. വിറയല്‍ പാര്‍ക്കിന്‍ സോണിയം എന്ന രോഗത്തില്‍ കാണുന്നതാണ് പ്രധാന രീതി.ഇത് വികാരവിക്ഷോഭങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പ്രകടമാകുകയും ചെയ്യുന്നു
.ആയുര്‍വേദശാസ്ത്രത്തില്‍ വിറയലിന് ഫലപ്രദമായ ചികിത്സാക്രമങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവയില്‍ പ്രധാനമാണ് ആദ്യം രക്തപരിശോധനയിലൂടെയും ഏക്‌സറേ തുടങ്ങിയ പരിശോധനയിലൂടെയും ചികിത്സ നടത്താം എന്നത്.
ഗുല്‍ഗ്ഗുലും പഞ്ചഫല ചൂര്‍ണം ഒരു ടീസ്പൂണ്‍ ധനധനയനാദി കഷായം 20 മില്ലി ലിറ്റര്‍ 80 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് 2 നേരം കഴിക്കുക. നകുല തൈലം കാര്‍പാസാഥ്യാദി കുഴമ്പ് സമം ചേര്‍ത്ത് ചൂടാക്കി മേല്‍ പുരട്ടി കുളിക്കുക.