മലയാളികളുടെ ഭക്ഷണ ശീലത്തിൽ സാരമായ മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഒരു ദിവസത്തെ ഊർജം നൽകുന്ന ഒരു ഭക്ഷണമാണ് പ്രഭാത ഭക്ഷണം. എന്നാൽ പ്രമേഹ രോഗികളായവർ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണശീലം എന്നുള്ളത്. പ്രഭാതഭക്ഷണം പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചു കൂടാനാവാത്തതാണ്.
എന്നാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നു എന്നതും സുപ്രധാനമാണ്. പ്രമേഹരോഗികള്‍ പ്രഭാതത്തില്‍ ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണവിഭവങ്ങള്‍ കഴിക്കരുതെന്ന് ഗട്ട് ഹെല്‍ത്ത് ന്യൂട്രീഷനിസ്റ്റായ അവന്തി ദേശ്പാണ്ഡേ എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രമേഹരോഗികള്‍ക്ക് പറ്റിയ പ്രഭാതഭക്ഷണമായി കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പൊഹ, ഉപ്പ്മാവ്, ആലൂ പറാത്ത എന്നിവ കണക്കാകുന്നുമില്ല. ശരീരം അമിതമായി ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ ഈ ഭക്ഷണവിഭവങ്ങള്‍ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഇത്തരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് താഴുകയും ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിശക്കാന്‍ തുടങ്ങുകയും ചെയ്യും. മാത്രമല്ല ഇവയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല.
പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാതക്ഷണം എന്ന് പറയുന്നത് ഫൈബറും കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ്. പ്രമേഹ നിയന്ത്രണത്തെ പരിപ്പ്, നട്‌സ്, പാല്‍ ഉത്പന്നങ്ങള്‍, സോയ്, ഫ്‌ളാക്‌സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മുട്ട, ചിക്കന്‍, മീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്ന വിഭവങ്ങള്‍ സഹായിക്കും. പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നല്ലതാണ്. ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു.