വേനല്‍ച്ചൂടില്‍ ശരീരം തണുപ്പിക്കാന്‍ വഴികള്‍

Malayalilife
വേനല്‍ച്ചൂടില്‍ ശരീരം തണുപ്പിക്കാന്‍  വഴികള്‍

വേനല്‍ച്ചൂട് കനക്കുകയാണ്. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ചൂട് 40 ഡിഗ്രിയും കടന്നിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ ചൂട് നമ്മുടെ ചര്‍മ്മത്തെയും ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കും.

വിയര്‍പ്പും ചൂടും എളുപ്പത്തില്‍ നിങ്ങളെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ക്ഷീണത്തിനും മന്ദതയ്ക്കും കാരണമാവുകയും ചെയ്യും. വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കാനും ആരോഗ്യം നിലനിര്‍ത്താനുമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായുള്ള ചില വഴികളിതാ. ഇവ ശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വേനല്‍ച്ചൂടിനെ ചെറുക്കാനും ശരീരം തണുപ്പോടെ സംരക്ഷിക്കാനും സാധിക്കും.

ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക എന്നതാണ് വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കുന്നതിനുള്ള ലളിതമായ വഴി. വിയര്‍പ്പിന്റെ രൂപത്തില്‍ നഷ്ടപ്പെടുന്ന നിങ്ങളുടെ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഏത് കാലാവസ്ഥയിലും നിങ്ങള്‍ 2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസം കുടിക്കുന്നത് പ്രധാനമാണ്. വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ ജലം നഷ്ടപ്പെടുന്നതിനാല്‍ അളവ് കുറച്ചുകൂടി വര്‍ധിപ്പിക്കേണ്ടതാണ്. ജ്യൂസ്, തേങ്ങാ വെള്ളം, ജലാംശം നല്‍കുന്ന പഴങ്ങള്‍ എന്നിവ കഴിക്കുക.

ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുക ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായി തോന്നും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കാരണം, നിങ്ങള്‍ തണുത്ത കുളിക്കുമ്പോള്‍ നിങ്ങളുടെ ശരീരം വീണ്ടും ചൂടാകാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചൂടുവെള്ളം നിങ്ങളുടെ രക്തപ്രവാഹത്തെ തണുപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍, വേനല്‍ക്കാലത്ത് നിങ്ങള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതായിരിക്കും നല്ലത്.
ചായയും കാപ്പിയും ഒഴിവാക്കുക കഫീന്‍, നിക്കോട്ടിന്‍ എന്നിവ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കും. അവ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തത്തെ ചൂടാക്കുകയും അതുകാരണം നിങ്ങള്‍ക്ക് ചൂടും വിയര്‍പ്പും അനുഭവപ്പെടുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് നിങ്ങള്‍ തേങ്ങാവെള്ളം, നാരങ്ങാവെള്ളം, പഴച്ചാറുകള്‍ തുടങ്ങിയ തണുത്ത പാനീയങ്ങള്‍ കഴിക്കുക.

ലഘുഭക്ഷണം കഴിക്കുക കനത്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ചൂട് ഉണ്ടാക്കുകയും നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. കനത്ത രീതിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം, ഭക്ഷണം ദഹിപ്പിക്കാനും ഉപാപചയമാക്കാനും നിങ്ങളുടെ ശരീരം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇത് ഒടുവില്‍ നിങ്ങളുടെ ശരീര ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും വിയര്‍പ്പും അലസതയും അനുഭവപ്പെടുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ലഘുവായതും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഉപ്പ് അധികമായ ഭക്ഷണങ്ങളും കുറയ്ക്കുക.

കാല്‍വിരലുകള്‍ തണുപ്പിക്കുക നിങ്ങള്‍ക്ക് അമിതമായ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ താപനില കുറയ്ക്കാനുള്ള എളുപ്പവഴി നിങ്ങളുടെ കാല്‍വിരലുകള്‍ തണുപ്പിക്കുക എന്നതാണ്. കുറച്ച് നേരം തണുത്ത വെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് നിങ്ങളെ ശാന്തമാക്കാനും ചൂട് കുറയാനും സഹായിക്കും. കുറച്ചുനേരം നനഞ്ഞ സോക്‌സും ധരിക്കാം.

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക വേനല്‍ക്കാലത്ത് ഇറുകിയതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളെ കൂടുതല്‍ വിയര്‍ക്കാനിടയാക്കും. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ നിങ്ങളുടെ വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടില്ല. കൂടാതെ, ഇരുണ്ട നിറങ്ങള്‍ പ്രകാശത്തിന്റെ കൂടുതല്‍ തരംഗദൈര്‍ഘ്യങ്ങളെ ആഗിരണം ചെയ്യുന്നു. ഇതുകാരണം നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് ചൂട് തടയാനും അമിതമായ വിയര്‍പ്പ് ഒഴിവാക്കാനുമായി അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക അല്ലെങ്കില്‍ അത് കുറയ്ക്കുക. സൂര്യന്റെ ചൂട് ഏറ്റവും ഉയര്‍ന്ന സമയമാണിത്. അര മണിക്കൂറില്‍ കൂടുതല്‍ സമയം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ വെയിലത്ത് ഇറങ്ങുമ്പോള്‍ 100 ശതമാനം UV സംരക്ഷണമുള്ള സണ്‍ഗ്ലാസുകള്‍ ധരിക്കുക. തലയില്‍ ഒരു തൊപ്പിയോ കുടയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

സിട്രസ് പഴങ്ങള്‍ കഴിക്കുക ചൂടില്‍ നിന്ന് സുരക്ഷിതമായിരിക്കാന്‍ ഒരാളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. നേരിയതും ചെറിയ ഭാഗങ്ങളായും ഭക്ഷണം കഴിക്കുക. വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആന്റിഓക്സിഡന്റുകള്‍ നല്‍കാനും സഹായിക്കും. വേനല്‍ക്കാലത്ത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മത്തങ്ങ, ചീര തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.

heat related health issues

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES