Latest News

ഗ്യാസ്ട്രബിൾ ഒഴിവാക്കാൻ ….

Malayalilife
ഗ്യാസ്ട്രബിൾ ഒഴിവാക്കാൻ ….

ഭൂരിഭാഗം ആളുകളേയും അലട്ടുന്ന പ്രശ്‌നമാണ് ഗ്യാസ്ട്രബിളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും. അത്തരത്തില്‍ ഒന്നാണ് ഗ്യാസ് കൊണ്ട് വയറുവീര്‍ക്കുന്നത്. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനാലോ അല്ലെങ്കില്‍ വലിയ രീതിയിലുള്ള ഭക്ഷണത്തിന് ശേഷമോ നമ്മുക്ക് വയര്‍ വീര്‍ക്കുന്നതായി തോന്നും. ഇത് പലപ്പോഴും അസ്വസ്ഥത, വേദന തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കുകയും വയറിനെ വലുതാക്കുകയും ചെയ്യും.

ഡയറ്റിനോടുള്ള അസഹിഷ്ണുതയോ ഗ്യാസ് ട്രബിളിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങളോ ചേരുവകളോ മൂലമാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ദഹനവ്യവസ്ഥയില്‍ അമിതമായ അളവില്‍ ദ്രാവകം, വാതകം എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഏകദേശം 16 മുതല്‍ 30% വരെ ആളുകള്‍ക്ക് പതിവായി വയര്‍ വീര്‍ക്കല്‍ അനുഭവപ്പെടുന്നു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കണക്കാക്കിയാണ് മിക്ക ആളുകളും ഈ വയറു വീര്‍ക്കലിനെ കാണുന്നത്.

ആമാശയത്തിലെ ദഹനനാളത്തില്‍ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില കുടല്‍ വാതകങ്ങള്‍ കാരണമാണ് പലപ്പോഴും വയറ് വീര്‍ക്കല്‍ സംഭവിക്കുന്നത്. ശരിയായി ആഗിരണം ചെയ്യപ്പെടാത്ത ഭക്ഷണത്തില്‍ നിന്നാണ് ബാക്ടീരിയ ഈ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.

ദഹന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷണ അസഹിഷ്ണുത ആളുകള്‍ പലപ്പോഴും അവഗണിക്കുന്നു. ഭക്ഷണ അസഹിഷ്ണുതയെക്കുറിച്ച് അറിയുകയും ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് ചില ആളുകളിൽ അസഹിഷ്ണുത കാണിക്കും. അതിനാല്‍ നിങ്ങളുടെ ഭക്ഷണ അസഹിഷ്ണുത അറിയുകയും ആ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. പ്രശ്‌നം എന്നിട്ടും നിലനില്‍ക്കുകയാണെങ്കില്‍, ഒരു നല്ല പോഷകാഹാര വിദഗ്ധനെ സമീപിക്കുക.

കുടല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മനുഷ്യശരീരത്തിനുള്ളിലെ നല്ല ബാക്ടീരിയയുടെ കുറവ് വീണ്ടെടുക്കാന്‍ ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് സഹായിക്കും. മനുഷ്യശരീരത്തില്‍ രണ്ട് തരം ബാക്ടീരിയകളുണ്ട് – നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും. നല്ല ദഹനം, പതിവായി മലവിസര്‍ജ്ജനം, എന്നിങ്ങനെ ഗ്യാസ് രൂപീകരണം കുറയ്‌ക്കാന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയ അല്ലെങ്കില്‍ യീസ്റ്റുകളുടെ സംയോജനമാണ് പ്രോബയോട്ടിക്‌സ്.

വര്‍ദ്ധിച്ച ദ്രാവക ഉപഭോഗം വയര്‍ വീര്‍ക്കലിന് കാരണമായേക്കാവുന്ന ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. നിങ്ങളുടെ ശരീരത്തെ എല്ലാ വിഷവസ്തുക്കളെയും ശുദ്ധീകരിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഡിറ്റോക്‌സ് വെള്ളം ഉപയോഗിക്കുക. ഇത് ഉപാപചയം, ദഹനം, കുടല്‍ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. ഗ്യാസ് ട്രബിളും വയര്‍ വീര്‍ക്കലും പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. അതിനാല്‍, ഫൈബറും മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് നിങ്ങളുടെ മലവിസര്‍ജ്ജനം ക്രമീകരിക്കാന്‍ സഹായിക്കും. മഗ്‌നീഷ്യം മാലിന്യങ്ങള്‍ കുടലിലൂടെ നീക്കുന്നു. നാരുകളും മഗ്‌നീഷ്യം അടങ്ങിയ പച്ച ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്തുക.

gas trouble reasons

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES