Latest News

കൂര്‍ക്കംവലിയെ അറിയാം അപകടങ്ങള്‍ ഒഴിവാക്കാം

Malayalilife
 കൂര്‍ക്കംവലിയെ അറിയാം അപകടങ്ങള്‍ ഒഴിവാക്കാം

ക്ഷക്കണക്കിന് ആളുകള്‍ വളരെ  സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് കൂര്‍ക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂര്‍ക്കംവലി ചിലപ്പോള്‍ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതിനായി ആദ്യം മനസ്സിലാക്കേണ്ടത് .

കൂര്‍ക്കംവലി എങ്ങനെ സംഭവിക്കുന്നുവെന്നും ശ്വാസനാളത്തിന്റെ ഘടന ഉറക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ആണ്.

നാം ശ്വസിക്കുമ്പോള്‍, വായു മൂക്കിലൂടെയോ വായിലൂടെയോ തൊണ്ടയിലേക്ക് എത്തുന്നു.  Pharynx എന്ന ഇടുങ്ങിയ കുഴലിലൂടെയാണ്  നമ്മുടെ ശ്വാസം കടന്നുപോകുന്നത് . എന്നാല്‍ ഉറക്കത്തില്‍, തൊണ്ടയിലെ പേശികള്‍ അയഞ്ഞിരിക്കുന്നതിനാല്‍  ശ്വാസനാളം ഇടുങ്ങിയതാകുന്നു . ഇങ്ങനെ വരുമ്പോള്‍ തൊണ്ടയിലൂടെയുള്ള സുഗമമായ വായു പ്രവാഹം നടക്കാതെ വരികയും തൊണ്ടയിലെ ടിഷ്യുകള്‍ വൈബ്രേറ്റ് ചെയ്യുകയും ഇങ്ങനെ ഉണ്ടാകുന്ന ശബ്ദം കൂര്‍ക്കം വലിയില്‍ പരിണമിക്കുകയും ചെയ്യുന്നു.

കൂര്‍ക്കംവലിക്ക് കാരണമാകുന്ന ഘടകങ്ങള്‍:

പ്രായം: പ്രായം കൂടുന്തോറും തൊണ്ടയിലെ പേശികള്‍ നഷ്ടപ്പെടുകയും ദുര്‍ബലമാവുകയും ചെയ്യുന്നു, ഇത് കൂര്‍ക്കംവലി സാധ്യത വര്‍ദ്ധിപ്പിക്കും.
• പൊണ്ണത്തടി: അമിതഭാരം ശ്വാസനാളത്തിന്റെ സങ്കോചത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കൂര്‍ക്കംവലി സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പുകവലി: പുകവലി തൊണ്ടയിലെ ടിഷ്യുകള്‍ക്ക് വീക്കം ഉണ്ടാകാന്‍ കാരണമാകുന്നു
• മദ്യം പോലുള്ള ലഹരികള്‍ : മദ്യവും അതുപോലുള്ള മറ്റുള്ള ലഹരികളും തൊണ്ടയിലെ പേശികള്‍ക്ക് അയവ് വരുത്തും, ഇത് കൂര്‍ക്കംവലി സാധ്യത വര്‍ദ്ധിപ്പിക്കും.
• ശ്വാസതടസ്സം : മൂക്കിലൂടെയുള്ള ശ്വാസപ്രവാഹത്തെ തടയുന്ന എന്തും കൂര്‍ക്കം വലിക്ക് കാരണമാകും. ഉദാഹരണത്തിന് അലര്‍ജി, ജലദോഷം, തുടങ്ങിയവ.
• സ്ലീപ്പ് പൊസിഷന്‍: മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കംവലി കൂടുതല്‍ വഷളാക്കും, ഉറക്കത്തില്‍ നാവ് പിന്നിലേക്ക് പോകുന്നതിനാല്‍ ശ്വാസനാളം ഇടുങ്ങുന്നു.
കൂര്‍ക്കംവലി  ഉറക്കത്തെ ബാധിക്കുമോ?

കൂര്‍ക്കംവലി ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു,

• ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു: കൂര്‍ക്കംവലിയില്‍ നിന്ന് നിങ്ങള്‍ പൂര്‍ണ്ണമായും ഉണര്‍ന്നില്ലെങ്കിലും, അത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്നു.

സ്ലീപ്പ് അപ്നിയ: ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ ശ്വസനം നിലയ്ക്കുന്ന അവസ്ഥയാണിത്. ഇത് അമിതമായ പകല്‍ ഉറക്കത്തിനിടയാക്കും. ദീര്‍ഘകാലമായി ചികിത്സിക്കാത്ത അപ്നിയ പ്രഷര്‍,ഹൃദ്രോഗം മുതലായ അസുഖങ്ങളും നമ്മുക്കുണ്ടാക്കാം.

കൂര്‍ക്കംവലി എങ്ങനെ ലഘൂകരിക്കാം?

• ഉറക്ക ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കുക.

• വൈകുന്നേരം 6 മണിക്ക് ശേഷം മദ്യം കഴിക്കുന്നത് ഒഴിവാക്കുക.

.  മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കം വലിക്ക് കാരണമാകുന്നതിനാല്‍ ഒരു വശം ചെരിഞ്ഞു  ഉറങ്ങാന്‍ ശ്രമിക്കുക

• പുകവലി ഉപേക്ഷിക്കുക

• അമിതഭാരം കുറയ്ക്കുക

കൂര്‍ക്കംവലിക്ക് കാരണമാകുന്ന ഘടകങ്ങള്‍ മനസ്സിലാക്കുന്നത്, അത് നിയന്ത്രിക്കാനും  മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കും.  കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ ഇന്ന് ചികിത്സകളുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം  കൂര്‍ക്കം വലി പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിക്കുന്ന ചികിത്സകളെക്കുറിച്ച്  സംസാരിക്കുക.
 വിവരങ്ങള്‍ക്ക്  കടപ്പാട് :

ഡോ. മിഹിര്‍  മോഹന്‍  ടി. കണ്‍സള്‍ട്ടന്റ്,  ഹെഡ്  ആന്‍ഡ്  നെക്ക്  സര്‍ജിക്കല്‍  ഓങ്കോളജി,ആസ്റ്റര്‍ മിംസ് കോഴിക്കോട്


 

snoring tips avoid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES