Latest News

രാത്രി കുളി നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കാം കുറച്ച് കാര്യങ്ങള്‍

Malayalilife
രാത്രി കുളി നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കാം കുറച്ച് കാര്യങ്ങള്‍


ദിവസം മുഴുവന്‍ നീളുന്ന ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നു കിടന്നാല്‍ മതിയെന്നാവും. എന്നാല്‍ കിടക്കുന്നതിനു മുന്‍പൊരു കുളി ശീലമുള്ള എത്ര പേരുണ്ട് ? ശരീരം ശുചിയാക്കാന്‍ മാത്രമല്ല, ഉന്മേഷം വീണ്ടെടുക്കാനും കൂടിയുള്ള ട്രിക്കാണിത്. നമ്മള്‍ പുറത്തുപോയി വൈകിട്ട് തിരികെ വരുമ്പോള്‍ ദിവസം മുഴുവന്‍ ചൂടും പൊടിയുമെല്ലാം കൊണ്ട് ചര്‍മത്തിലാകെ അഴുക്ക് അടിഞ്ഞ നിലയിലാകും. രാത്രികുളിക്കുമ്പോള്‍ വെളളത്തില്‍ അല്പം കല്ലുപ്പ് കൂടിയിട്ടാല്‍ നമ്മൂടെ ശരീരത്തിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കും എന്ന പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കീടുണ്ട്. അതുപോലെ തന്നെ രാത്രി നന്നായൊന്നു കുളിക്കുന്നത് ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. 

രാത്രിയിലെകുളി ഉറക്കം കെടുത്തുമെന്നാണ് പലരുടെയും തെറ്റായ ധാരണ.രാവിലെയുള്ള കുളി ഉന്മേഷം തരുമെന്നതു പോലെ തന്നെയാണ് വൈകിട്ടുള്ള കുളിയും. ഇത് ഉറക്കം വരാനും സഹായിക്കും. നല്ല തണുത്ത വെള്ളത്തിലെ കുളി ശരീരത്തെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇതാണ് ഉറക്കത്തെ മാടിവിളിക്കുന്നതും.

സ്ട്രെസ്സ്, ടെന്‍ഷന്‍ എല്ലാം അകറ്റാനും മൂഡ് ഉണര്‍ത്താനും കിടപ്പറയില്‍ എത്തും മുന്‍പുള്ള കുളി സഹായകമാണെന്ന് ദമ്പതികളും ഓര്‍ക്കുക.ശരീരഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദം കുറയ്ക്കാനും കുളി കൊണ്ട് സാധിക്കുമത്രേ. എന്തെങ്കിലും അലര്‍ജി രോഗങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ വൈകിട്ടുള്ള കുളി ഒരിക്കലും ഒഴിവാക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. അതുപോലെ തന്നെ  സൈനസ് രോഖങ്ങള്‍ ഉള്ളവര്‍ വൈകിയുളള കുളി ശീലിക്കെരുതെന്നും ് വിദഗ്ധര്‍ പറയുന്നുണ്ട്


 

Read more topics: # night bath,# heath benefits
night bath health benefits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES