തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധാന്യമാണ് ഓട്ട്സ് ശാസ്ത്രീയനാമം: അവിന സറ്റൈവ. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഇവ ഒരു പ്രഭാതഭക്ഷണമായി കറുത്തപെടാറുമുണ്ട്. പഴങ്ങളോ പച്ചക്കറികളോ ഭക്ഷണത്തിന് രുചി കൂട്ടാനും പോഷകമൂല്യം കൂട്ടാനും ചേര്‍ക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
വിശപ്പിനെ പ്രതിരോധിക്കുന്ന ഹോര്‍മോണായ ചോളിസിസ്റ്റോകിനിന്‍ ഓട്സില്‍ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം, വര്‍ദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നു. ലയിക്കുന്ന നാരുകള്‍ ഭക്ഷണം വേഗത്തില്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കുന്നു. ഓട്സില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന കാല്‍സ്യത്തിന്റെ 2%, 6% ഇരുമ്പ്, 1.5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
ഓട്‌സില്‍ കലോറിയുടെ അളവ് കുറവാണ്. കൂടാതെ പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അധിക കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം ഇത് ഹൃദ്രോഗം, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.