മഞ്ഞുകാലത്ത് ആസ്മ രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാം

Malayalilife
 മഞ്ഞുകാലത്ത് ആസ്മ രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാം

സ്മരോഗം മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. ഇന്ന് കുട്ടികളില്‍ വരെ ആസ്മ രോഗം കണ്ടുവരുന്നു. മഞ്ഞുകാലമാകുമ്പോള്‍ പലരിലും ഈ ആസ്മരോഗം മൂര്‍ച്ഛിക്കുന്നതായി കാണാം. ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിനായി ഇപ്പോഴേ ചെയ്യാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

മുതിര്‍ന്നവരില്‍ അസ്മ കണ്ടുവരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് പുകവലി തന്നെയാണ്. അതുപോലെ, അമിതമായി പൊടി അടിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ആസ്മ പോലെയുള്ള പ്രശ്നം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, അമിതമായി മലിനീകരണം നിറഞ്ഞ അന്തരീക്ഷവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, ആഘോഷവേളകളില്‍ നടത്തുന്ന ഫയര്‍വര്‍ക്ക്സ് എല്ലാം തന്നെ ആസ്മരോഗത്തെ കൂട്ടുന്നവയാണ്. അതുപോലെതന്നെയാണ് തണുപ്പ്. അമിതമായി തണുപ്പ് അടിച്ചാലും ആസ്മരോഗം മൂര്‍ച്ഛിക്കുന്നു. അതിനാല്‍ തണുപ്പ് ആസ്മരോഗികള്‍ക്ക് ഒരു വില്ലന്‍ തന്നെയാണ്. ഈ മഞ്ഞുകാലത്ത് ആസ്മരോഗം കൂടാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാം.

ചൂടുവെള്ളം കുടിക്കാം

നിങ്ങള്‍ക്ക് ആസ്മ രോഗം ഉണ്ടെങ്കില്‍ ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരം ചൂടാക്കി നിലനിര്‍ത്താന്‍ സഹായിക്കുകയും ഇത് കഫക്കെട്ട് പോലെയുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് ശരീരം ചൂടാക്കി നിലനിര്‍ത്തുന്നതിനും അസുഖങ്ങളില്‍ നിന്നും സംരംക്ഷണം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് ശ്വാസംമുട്ടല്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

തുളസിവെള്ളം കുടിക്കുന്നത് നല്ലതാണ്
തുളസി വെള്ളം കുടിക്കുന്നത് ആസ്മരോഗം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്ന കാര്യമണ്. രണ്ട് രീതിയില്‍ നമുക്ക് തുളസി വെള്ളം ഉണ്ടാക്കാവുന്നതാണ്. തുളസി ഇട്ട് തിളപ്പിച്ചും അല്ലെങ്കില്‍ തുളസി വെള്ളത്തില്‍ കുതിര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

കൂടാതെ, ഇത് ശരീരം ചൂടാക്കി നിലനിര്‍ത്തുന്നതിനും മഞ്ഞുകാലത്ത് ഉണ്ടാകുന്ന തുമ്മല്‍ പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുപോലെ, ശ്വാസതടസ്സം ഇല്ലാതാക്കാനും സഹായിക്കും. അതിനാല്‍ ഒരു ദിവസം ഒരു നേരമെങ്കിലും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കാം

കഫക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണ് ആസ്മ എന്നത്. അതിനാല്‍ തന്നെ കഫക്കെട്ട് വരാതെ, ശരീരം നല്ലപോലെ ചൂടാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇതിനായി ആയുര്‍വേദിക് മരുന്നുകളും ഹെര്‍ബ്സും ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇഞ്ചി, മഞ്ഞള്‍ എന്നിവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളം, മഞ്ഞള്‍ വെള്ളം എന്നിവ കുടിക്കുന്നത് ആസ്മരോഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ആവി പിടിക്കുന്നത് 

ആസ്മ രോഗികള്‍ എല്ലായ്പ്പോഴും തങ്ങളുടെ ശ്വാസകോശം നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അതിനാല്‍, ഇടയ്ക്കിടയ്ക്ക് ആവി പിടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലകാര്യമാണ്. ഇത്തരത്തില്‍ ആവി പിടിക്കുമ്പോള്‍, ആവി പിടിക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ കുറച്ച് തുളസി ചേര്‍ക്കുന്നത് വളരെ നല്ലതാണ്. കഫം നീക്കം ചെയ്യാന് ഇത് വളരെയധികം സഹായിക്കും. അതുപോലെ, ഈ വെള്ളത്തിലേയ്ക്ക് യൂക്കാലീസ് ഓയില്‍ ഒഴിക്കുന്നതും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ബ്രീത്തിംഗ് വ്യായാമങ്ങള്‍
അധികം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ ആസ്മരോഗികളെ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍. രാവിലെ തന്നെ എഴുന്നേറ്റ് വാം അപ്പും നല്‍കി വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തെ ആരോഗ്യത്തടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Read more topics: # അസ്മ
asthma patients during winter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES