ആരോഗ്യപ്രദമായ ശരീരം ഏവർക്കും അത്യന്തയെക്ഷിതമാണ്. എന്നാൽ നമ്മുടെ ആരോഗ്യത്തെ പെട്ടന്ന് തകർന്നതായി ചില അസുഖങ്ങൾ പിടിപെട്ടേക്കാം. അത്തരത്തിൽ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് തൊണ്ടവേദന. എല്ലാവരും മെഡിക്കല്‍ ഷോപ്പിലേക്ക് ആണ് തൊണ്ടവേദനയുണ്ടാകുമ്പോള്‍ ഓടാറുള്ളത്. ഇതിന് വേണ്ടി വീട്ടില്‍ തന്നെ ചില പൊടികൈകൾ നോക്കാം.
തൊണ്ട വേദനയകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത്. ചിലവ് കുറഞ്ഞ മാര്‍ഗം എന്നതിനേക്കാള്‍ ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറക്കുകയും ചെയ്യും.ചൂടുവെള്ളത്തില്‍ അരസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയതിന് ശേഷം മൂന്ന് നേരവും കവിള്‍ കൊണ്ടാല്‍ തൊണ്ടവേദന വളരെ പെട്ടെന്ന് ശമിക്കും.
അടുക്കളകളില്‍ മിക്കവാറും ഉണ്ടാകുന്ന ഒന്നാണ് തേന്‍. തേന്‍ തൊണ്ടവേദനക്കുള്ള ഒരു പരമ്പരാഗത മരുന്നാണെന്ന് തന്നെ പറയാം.
തേനിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ പെട്ടെന്ന് തന്നെ തൊണ്ടയെ സുഖപ്പെടുത്തും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയാണ് ഉത്തമം.
തൊണ്ട വേദന പെട്ടെന്ന് ശമിപ്പിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ ടോക്സിനുകളെ തുടച്ചുനീക്കി രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.ശരീരത്തിലെ ചീത്തയായ ബാക്ടീരിയകളെ നശിപ്പിക്കാനും ഇഞ്ചി നല്ലതാണ്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
വെളുത്തുള്ളി ചെറുതായി ചതച്ചോ, അല്ലെങ്കില്‍ അങ്ങനെ തന്നെ വായിലിട്ട് ചവച്ചോ കഴിക്കാവുന്നതാണ്. വളരെ പതുക്കെ ചവച്ച്, നന്നായി വായ്ക്കകം മുഴുവനെത്തിച്ച ശേഷം മാത്രമേ വെളുത്തുള്ളി കഴിക്കാവൂ. ഇതിന്റെ കൂട്ടത്തില്‍ ഒരു ഗ്രാമ്പൂ കൂടി ചേര്‍ത്താലും നല്ലതാണ്.