എല്ലാ പനിയം ഭയക്കേണ്ടതില്ല. വൈറല്‍ പനിയും ജലദോഷ പനിയും സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും വരുന്നതാണ്. അതുകൊണ്ട് തന്നെ
പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടാതെ രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് വേണ്ടത്. പനികള്‍ പൊതുവെ വൈറല്‍ പനികളാണ്. സാധാരണ വൈറല്‍ പനികള്‍ സുഖമാകാന്‍ മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഓരോ ദിവസവും ഓരോ ഡോക്ടര്‍മാരെ കാണാന്‍ നില്‍ക്കാതെ പനി തുടങ്ങുമ്പോള്‍ ലഭിക്കുന്ന മരുന്ന് കോഴ്സ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പനിക്കെതിരെയുളള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടത് അത്യാവശ്യമാണ്.
വൈറല്‍പ്പനി വായുവിലൂടെ പകരുന്ന രോഗമാണ്. വൈറസുകളാണ് ഇവിടെ ശരീരത്തിലേക്കു കടന്നുവരുന്ന രോഗാണുക്കള്‍. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ജലദോഷപ്പനി പോലെയാണ് വൈറല്‍ പനിയുടെ തുടക്കം. തൊണ്ടവേദനക്കും ഛര്‍ദിക്കുമൊപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാകും.
അതേസമയം പനികള്‍ ഏറിയും കുറഞ്ഞും വരാം. ചില പനികള്‍ തുടര്‍ച്ചയായി താപനിലയില്‍ വ്യത്യാസം വരാതെ പനിക്കും. ചില പനിയാകട്ടെ ആവര്‍ത്തന സ്വഭാവം കാട്ടും. പനി വരുമ്പോള്‍ പരിഭ്രാന്തരായി സ്വയം ചികിത്സചെയ്യാതെ ചികിത്സ തേടുകയാണ് ആദ്യം വേണ്ടത്. കുട്ടികള്‍, പ്രായമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍ തുടങ്ങിയവരില്‍ ഏത് പനിയും മാരകമാകാം എന്നുള്ളതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണം.