മൈഗ്രേന്‍ കുഴപ്പക്കാരനാകും നിങ്ങളുടെ കൃത്യതയില്ലായ്മയില്‍

Malayalilife
 മൈഗ്രേന്‍ കുഴപ്പക്കാരനാകും നിങ്ങളുടെ കൃത്യതയില്ലായ്മയില്‍

ലപ്പോഴും തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. തലവേദനയേക്കാള്‍ വേദന നിറഞ്ഞതാണ് മൈഗ്രെയ്ന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ മൈഗ്രേന്‍ കാരണമായി നിങ്ങള്‍ക്കുണ്ടാകാം. മൈഗ്രെയ്ന്‍ തലവേദന നിങ്ങളുടെ പതിവ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുകയും ചെയ്യും. ഈ നാഡീസംബന്ധമായ രോഗം നിങ്ങളെ ദിവസങ്ങളോളം കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും.
എന്നാല്‍ കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനായി മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടെത്തി തടയുക. മൈഗ്രെയ്‌നിന് കാരണമാകുന്ന ചില പ്രവൃത്തികള്‍ ഇതാ.
വാം അപ്പ് ചെയ്യാതെയുള്ള വ്യായാമം
മൈഗ്രെയ്ന്‍ വരാതെ നോക്കുക എന്നതാണ് അത് തടയുന്നതിന് ഏറ്റവും നല്ല ചികിത്സ. വ്യായാമം മൂലമുണ്ടാകുന്ന മൈഗ്രെയിനുകള്‍ വാം-അപ്പുകളും കൂള്‍ഡൗണുകളും ഉപയോഗിച്ച് തടയുകയോ കുറയ്ക്കുകയോ ചെയ്യാം. കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് 15 മിനിറ്റ് നേരം ശരീരം ചൂടാക്കാനായി വാം അപ്പ് ചെയ്യുക. അതുപോലെ വ്യായാമത്തിനുശേഷം 5 മിനിറ്റ് നേരം ശരീരം തണുപ്പിക്കുകയും ചെയ്യുക.

കഠിനമായ വ്യായാമം
കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. നിങ്ങള്‍ ഇത് ശരിയായി ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ മോശമാകും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് 5 മിനിറ്റ് നേരം സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക.

മരുന്നുകളുടെ അമിത ഉപയോഗം
മരുന്നുകളുടെ അമിത ഉപയോഗം കാരണം നിങ്ങള്‍ക്ക് മൈഗ്രേന്‍ വരാം. നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.  മദ്യത്തിന്റെ ഉപയോഗം
മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രെയ്ന്‍ അനുഭവപ്പെട്ടു എന്നാണ്.
അനുയോജ്യമല്ലാത്ത യോഗ പരിശീലിക്കുന്നത്
മൈഗ്രേനുകള്‍ക്ക് പരിഹാരമായി യോഗ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അനുയോജ്യമല്ലാത്ത യോഗ മൈഗ്രേന്‍ കൂട്ടാന്‍ കാരണമാകും. നിങ്ങളുടെ കഴുത്തില്‍ വളരെയധികം സമ്മര്‍ദ്ദമോ പിരിമുറുക്കമോ ഉണ്ടാക്കുന്ന യോഗകളില്‍ നിന്ന് വിട്ടുനില്‍ക്കുക.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത്

അമിതമായി കാപ്പി കുടിക്കുന്നത് മൈഗ്രെയിനിന് കാരണമാകും. കാപ്പി, ചായ, ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയില്‍ നിന്നുള്ള കഫീന്‍ നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. എനര്‍ജി ഡ്രിങ്കുകളിലെ കഫീന്റെ അളവ് വളരെ ഉയര്‍ന്നതാണ്. ചില ഗവേഷകര്‍ പറയുന്നതനുസരിച്ച്, കഫീന്‍ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകുമെന്നാണ്. അതിനാല്‍ അമിതമായ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക.
മൈഗ്രേന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത്

ഹിസ്റ്റമിന്‍ ഭക്ഷണങ്ങള്‍, ചോക്കലേറ്റ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, കഫീന്‍ എന്നിങ്ങനെ എന്തും മൈഗ്രേനിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്. ഇത്തരം ഭക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം അവ ഒഴിവാക്കുക.

തലവേദനയുടെ തരങ്ങള്‍ എന്തൊക്കെ

150ലധികം തരത്തിലുള്ള തലവേദനകളുണ്ട്, അവയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രാഥമിക തലവേദനയും ദ്വിതീയ തലവേദനയും. മൈഗ്രെയ്ന്‍ ഒരു പ്രാഥമിക തലവേദനയാണ്. ഇത് മറ്റൊരു മെഡിക്കല്‍ അവസ്ഥ മൂലമല്ല ഉണ്ടാകുന്നത്. അത് നിര്‍ണ്ണയിക്കാന്‍ രക്തപരിശോധനയോ ഇമേജിംഗ് മാപ്പിംഗോ ഇല്ല. എന്നാല്‍ ദ്വിതീയ തലവേദന ഒരു ആരോഗ്യ പ്രശ്‌നത്തിന്റെ ലക്ഷണമാണ്.

മൈഗ്രെയ്ന്‍ എത്ര തവണ സംഭവിക്കുന്നു

മൈഗ്രേനിന്റെ ആവൃത്തി വര്‍ഷത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ അതിനിടയിലുള്ള ഏതെങ്കിലും സമയമോ ആകാം. പ്രതിമാസം രണ്ടോ നാലോ മൈഗ്രെയ്ന്‍ തലവേദന ഉണ്ടാകുന്നത് സാധാരണമാണ്.

Read more topics: # മൈഗ്രെയിന്‍
migrane treatment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES