പോഷകഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് മുട്ട. ഭക്ഷണ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണ് മുട്ട. പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ വരുന്നത് തടയുന്നതിനായി ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ഗുണകരമാകും. സാധാരണയായി ഏവരും കരുതുന്ന ഒന്നാണ് മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കും എന്നത്. എന്നാൽ ഓ ഇത് തികച്ചും ശെരിയല്ലാത്ത കാര്യമാണ്. അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യുന്നതാണ് .
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതിലൂടെ അത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വർദ്ധിക്കുന്നതാണ്. ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഗുണങ്ങൾ നൽകുന്ന മുട്ട മുടിയുടെ വളർച്ചക്ക് സഹായകരമാണ്. മുട്ടയുടെ വെള്ള തലമുടിയിൽ തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വർദ്ധിക്കുകയാണ്.
അതേസമയം മുട്ട പ്രമേഹ രോഗമുള്ളവർക്ക് കഴിക്കാൻ പാടുണ്ടോ എന്നുള്ള കാര്യം സംശയമാണ് ഏവർക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും മിക്ക കഴിക്കുന്നതിലൂടെ സാധ്യമാകും എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റിൽ മുട്ട പ്രമേഹമുള്ളവർ ഉൾപ്പെടുത്താൻ ശ്രമിക്കണം.