വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യർക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ഉള്ളിവട. വളരെ അധികം രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
സവാള-അര കിലോ
കറിവേപ്പില- രണ്ട് കതിർപ്പ്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
കായപ്പൊടി -കാൽടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടലമാവ് -രണ്ട് ടേബിൾസ്പൂൺ
മൈദ -രണ്ട് ടേബിൾസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.ഇതിലേക്ക് കറിവേപ്പില, മഞ്ഞൾപ്പൊടി ,മുളകുപൊടി, കായപ്പൊടി ,ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നല്ല ശക്തിയിൽ കുഴച്ചെടുക്കുക. സവാള ഉടഞ്ഞ് അതിൽനിന്ന് നീര് ഇറങ്ങി വരണം.ഒരു കല്ല് വെച്ച് ചെറുതായി ചതച്ച് എടുത്താലും മതി. ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദയും, രണ്ട് ടേബിൾസ്പൂൺ കടലമാവും കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. വെള്ളം കൂടുതലായി തോന്നിയാൽ അല്പം മൈദ യും കടലമാവും കൂടി ചേർക്കാം. ഉള്ളിയുടെ നീരിൽ തന്നെ വേണം കുഴക്കാൻ. അല്പം പോലും വെള്ളം ചേർക്കരുത്. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, ഉള്ളി കൂട്ട് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി ബ്രൗൺ നിറത്തിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരുക.