മത്സ്യങ്ങളിൽ ഏവർക്കും ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് കൂന്തൾ. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ രുചികരമായ രീതിയിൽ നടൻ കൂന്തൾ എങ്ങനെ വരാട്ടം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
കൂന്തൾ -300g
ഉള്ളി -രണ്ടെണ്ണം
തക്കാളി -ഒരെണ്ണം
പച്ചമുളക് -രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
കറി വേപ്പില
മല്ലിയില
മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി -1/2ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1/2 ടേബിൾ സ്പൂൺ
ഗരം മസാല പൊടി -1/2 ടേബിൾ സ്പൂൺ
kasuri methi-ഒരു നുള്ള്
കുരുമുളക് ,ചതച്ചത് -1/2ടേബിൾ സ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:-
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഉള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക...ഇതിലേക്ക് പച്ചമുളക്,കറി വേപ്പില ചേർക്കുക...തക്കാളി ചേർത്തു ഉടയുന്നത് വരെ വേവിച്ചെടുക്കുക...ഇതിലേക്ക് മല്ലിപ്പൊടി,മഞ്ഞൾപൊടി,കുരുമുളകുപൊടി എന്നിവ ഓരോന്നായി ചേർത്തു നന്നായി വഴറ്റുക...കൂന്തൾ ചേർത്തു യോജിപ്പിച്ചു അല്പം വെള്ളം ,ആവശ്യത്തിന് ഉപ്പും ചേർത്തു യോജിപ്പിച്ചു മൂടി വെച്ചു വേവിച്ചെടുക്കുക...10 മിനിറ്റിനു ശേഷം മൂടി തുറന്ന് വറ്റിച്ചെടുക്കുക...ഇതിലേക്ക് ഗരം മസാല പൊടി,ചതച്ച കുരുമുളക്,kasuri methi ചേർത്തു അടുപ്പിൽ നിന്നും വാങ്ങുക...