ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കോഴി പൊരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ രുചികരമായ രീതിയിൽ കോഴി പൊരിച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ -1 കിലോഗ്രാം
മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ.
മുളകുപൊടി -1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ
കോൺഫ്ളോർ -1 1/2 ടേബിൾ സ്പൂണ്
ഉപ്പ്
വിനാഗിരി
മൈദ -1 1/2 ടേബിൾ സ്പൂൺ
അരിപ്പൊടി -1 ടേബിൾ സ്പൂൺ
എണ്ണ
ഉണക്ക മുളക് പൊടിച്ചത് -1 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി -3/4 ടേബിൾ സ്പൂൺ
കോഴിമുട്ട -1
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
പെരുംജീരകം പൊടിച്ചത് - 2 ടേബിൾ സ്പൂൺ
തയാറാക്കേണ്ട രീതി
ചിക്കൻ മീഡിയം വലുപ്പത്തിൽ കഷ്ണങ്ങളാക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി (1/4 ടീസ്പൂൺ )ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് മസാല പിടിക്കാൻ വയ്ക്കാം . ശേഷം ചിക്കൻ വേവിച്ചെടുക്കാം.
മസാലക്കൂട്ട് തയാറാക്കാൻ ഒരു ബൗളിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത്, കോൺഫ്ലോർ പൊടി, മൈദ, അരിപ്പൊടി, വിനാഗിരി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, പെരുംജീരകം പൊടിച്ചത്, ഉപ്പ്, കോഴിമുട്ട അൽപം വെള്ളം എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം വേവിച്ച ചിക്കൻ ഇതിലേക്കിട്ട് ഇളക്കുക. 15 മിനിറ്റിന് ശേഷം എണ്ണയിലിട്ട് വറുത്ത് കോരാം. കിടിലൻ ചിക്കൻ ഫ്രൈ റെഡി.