വെജിറ്റേറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ് കോളിഫ്‌ളവര്‍. കോളിഫ്‌ളവര്‍ ഉപയോഗിച്ചു പല തരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ അതിലും വിത്യസ്ഥമായ രീതിയില്‍ ഒരു വിഭവം ഉണ്ടാക്കാം
ചേരുവകള്‍
കോളിഫ്‌ളവര്‍ പൂള്‍ അടര്‍ത്തിയത് ...........750 ഗ്രാം
ഉപ്പ് .........................പാകത്തിന്
മഞ്ഞള്‍പ്പൊടി ....................... 1 നുള്ള്
ബേലീഫ്, ഗ്രാമ്പൂ, ഏലയ്ക്കാ ..................... 4 എണ്ണം വീതം
സവാള.......................... 1 എണ്ണം അരിഞ്ഞത്.
വെള്ളം ..................... 750 എം.എല്‍.
എണ്ണ .................................... 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്, വെളുത്തുള്ളി,
ഗരംമസാലപ്പൊടി ......................... 1 ടീസ്പൂണ്‍ വീതം
മുളകുപൊടി ..............................അരടീസ്പൂണ്‍
കുരുമുളകുപൊടി ........................ കാല്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് .......................10 എണ്ണം, അരച്ചത്.
ബട്ടര്‍, തക്കാളി തരച്ച് .................... 3 ടേബിള്‍ സ്പൂണ്‍ വീതം
തൈര് .......................... 2 ടേബിള്‍ സ്പൂണ്‍ വീതം
ക്രീം .................................. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോളിഫ്‌ളവറില്‍ ഉപ്പും മഞ്ഞളും ബേലീഫും വെള്ളവും ചേര്‍ത്ത് 10 മിനിട്ട് ഇടത്തരം തീയില്‍ വച്ച് വേവിക്കുക. ഇത് കോരിയെടുത്ത് ഒരു ഓവന്‍ പ്രൂഫ് ഡിഷിലേക്ക് വിളമ്പുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഗ്രാമ്പൂവും പട്ടയുമിട്ട് 15 സെക്കന്‍ഡ് വറക്കുക. പൊട്ടുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് വറുക്കുക. ഗരംമസാലപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, അണ്ടിപ്പരിപ്പ് അരച്ചത് എന്നിവ ചേര്‍ക്കുക. ഇനി തൈരും തക്കാളി അടിച്ചതും ചേര്‍ക്കാം. നന്നായിളക്കി ബട്ടറും തൈരും ചേര്‍ക്കാം. ഒരു മിനിറ്റിളക്കിയശേഷം വാങ്ങുക. ഇത് കോളിഫ്‌ളവറിന് മീതെ വിളമ്പുക. ഈ ഡിഷ് 150 ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്ത ഓവനില്‍ വച്ച് 810 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.